“ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ വീട്ടകങ്ങളിൽ

കണ്ണൂർ: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ ഡി .വൈ .എഫ് .ഐ നേതൃത്വത്തിൽ ജില്ലയിലെ പതിനായിരത്തിലധികം വീടുകളിൽ പ്രദർശിപ്പിച്ചു. ഡോക്യുമെന്ററിയുടെ മലയാളം പരിഭാഷയാണ് പ്രദർശിപ്പിച്ചത്.
ഡോക്യുമെന്ററി പ്രദർശിപ്പിക്കരുത് എന്ന ആർ. എസ് .എസ് –-ബി.ജെ.പി ആഹ്വാനത്തിനെതിരെ സ്വാതന്ത്ര്യവും ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ഡി. വൈ. എഫ്. ഐ നേരത്തെ ജില്ലയിലെ വിവിധയിടങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു.
ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്ക് അറിവുണ്ടായിരുന്നെന്നും അക്രമം തടയാനോ ഇരകളെ സംരക്ഷിക്കാനോ മോദി ഇടപെട്ടില്ലെന്നുമാണ് ഡോക്യുമെന്ററി വെളിപ്പെടുത്തിയത്. ജില്ലയിലെ ഡി. വൈ .എഫ്. ഐ നേതാക്കളും പ്രവർത്തകരും ക്യാമ്പയിൻ ഏറ്റെടുത്തു.