അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്

കോഴിക്കോട്: ഈ വര്‍ഷത്തെ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് ചെറുകഥാകൃത്തും നോവലിസ്റ്റും മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്ററുമായ സുഭാഷ്ചന്ദ്രന്.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സമുദ്രശില എന്ന നോവലിനാണ് പുരസ്‌കാരം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് പ്രസിദ്ധീകരിച്ച നോവലുകളില്‍ നിന്നാണ് സേതു, ഡോ. മിനി പ്രസാദ്, കെ.സി. നാരായണന്‍ എന്നിവരടങ്ങുന്ന ജൂറി ‘സമുദ്രശില’യ്ക്ക് അവാര്‍ഡ് നല്കാന്‍ തീരുമാനിച്ചത്.
50000 രൂപയും പോള്‍ കല്ലാനോട് രൂപകല്‍പ്പന ചെയ്ത ശില്പവുമടങ്ങുന്ന അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഫെബ്രവരി 17 ന് വൈകുന്നേരം 4.30 ന് കോഴിക്കോട് അളകാപുരിയില്‍ വെച്ച് നടക്കുന്ന കക്കട്ടില്‍ അനുസ്മരണ സമ്മേളനത്തില്‍ എം. മുകുന്ദന്‍ സുഭാഷ് ചന്ദ്രന് സമ്മാനിക്കും. ഡോ.എം.കെ.മുനീര്‍ അക്ബര്‍ കക്കട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തും.