Connect with us

Breaking News

അബ്ദുൾ നസീറിന്റെ നിയമനം ജുഡീഷ്യറിക്കു തന്നെ ഭീഷണി, തെറ്റായ സമീപനം; വിമർശിച്ച് കോണ്‍ഗ്രസ്_

Published

on

Share our post

ന്യൂഡൽഹി: ജസ്റ്റിസ് അബ്ദുൾ നസീറിന്റെ ഗവർണർ നിയമനത്തിനെതിരെ കോൺഗ്രസ്. അബ്ദുൾ നസീറിന്റെ നിയമനം ജുഡീഷ്യറിക്ക് ഭീഷണിയാണെന്നും തെറ്റായ സമീപനമാണെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. മുൻ ബിജെപി നേതാവും മുൻ നിയമ- ധനകാര്യവകുപ്പ് മന്ത്രിയുമായ അരുൺ ജെയ്റ്റ്ലിയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

‘ജസ്റ്റിസ് അബ്ദുൾ നസീറിന്റെ ഗവർണർ നിയമനം തെറ്റായ സമീപനമാണ്. ഇത്തരം നടപടികൾ ജുഡീഷ്യറിക്ക് ഭീഷണിയെന്ന് ബി.ജെ.പി. നേതാവ് അരുൺ ജെയ്റ്റ്ലി തന്നെ പറഞ്ഞിട്ടുണ്ട്. റിട്ടയർമെന്റിന് ശേഷമുള്ള ജോലി റിട്ടയർമെന്റിന് മുമ്പുള്ള വിധികളെ സ്വാധീനിക്കും. നിയമനത്തെ ശക്തമായി എതിർക്കുന്നു’, സിങ്‌വി പറഞ്ഞു.
‘ഇത് ഒരു വ്യക്തിക്കെതിരെ മാത്രമുള്ളതല്ല,

എനിക്ക് അദ്ദേഹത്തെ അടുത്തറിയാം. എന്നാൽ, ജഡ്ജിമാർക്ക് റിട്ടയർമെന്റിന് ശേഷം നിയമനം നൽകുന്നതിന് സാങ്കേതികമായി ഞങ്ങൾ എതിരാണ്. നേരത്തെ ഇത്തരത്തിൽ നിയമിച്ചിട്ടുണ്ട് എന്ന ബിജെപിയുടെ പ്രതിരോധം ഒരു ന്യായീകരണമല്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.

ആന്ധ്രാപ്രദേശിന്റെ നിയുക്ത ഗവര്‍ണറായ ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍, സുപ്രധാനമായ പല കേസുകളിലും വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചുകളിലെ അംഗമായിരുന്നു. അയോധ്യ തര്‍ക്ക ഭൂമി, നോട്ട് അസാധുവാക്കലിന്റെ നിയമ സാധുത, മുത്തലാഖ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു അദ്ദേഹം.

കേരളത്തിലെ മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ സ്‌കീമിനെ തുറന്ന കോടതിയില്‍ വിമര്‍ശിച്ച ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ആര്‍എസ്എസിന്റെ അഭിഭാഷക സംഘടന സംഘടിപ്പിച്ച വേദിയില്‍ പ്രസംഗിച്ചതും വലിയ ചര്‍ച്ചയായിരുന്നു.


Share our post

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!