Connect with us

Breaking News

കണ്ടൽ വനത്തിന് മുകളിൽ നടക്കാം

Published

on

Share our post

കാസർകോട്: കേരളത്തിലെ ഉൾനാടൻ ടൂറിസം ലോകശ്രദ്ധയാകർഷിക്കുമ്പോൾ കാസർകോട്ട് ഒരുങ്ങുന്നത് കണ്ടൽ കാടുകളുടെ ടൂറിസത്തിനാണ്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെയാണ് കണ്ടൽ ടൂറിസം പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്.

കാസർകോട് നഗരത്തോട് തൊട്ട് 21 ഹെക്ടർ കണ്ടൽ സമൃദ്ധമാണ്.വനംവകുപ്പിന്റെ റിസർവ് ഫോറസ്റ്റ് ഏരിയയാണ് ഈ 21 ഹെക്ടർ. പുഴയും കടലും തോടും അതിരുകളിടുന്ന തളങ്കര മുതൽ പള്ളം വരെയുള്ള ഭാഗത്താണ് ഇതു വ്യാപിച്ചിരിക്കുന്നത്.കേന്ദ്ര സർക്കാർ ഒന്നാംഘട്ടമായി 81 ലക്ഷം രൂപയാണ് അനുവദിച്ചത്.

പൊലീസ് ഹൗസിംഗ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല.സംസ്ഥാന സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും കൂടുതൽ ഫണ്ട് കിട്ടിയാൽ പദ്ധതി വികസിപ്പിക്കാം.കണ്ടലിന് മുകളിലൂടെ നടക്കാൻ മരപ്പാലംഫ്ളോട്ടിംഗ് ബോട്ട് ജെട്ടിഇരിപ്പിടങ്ങൾ, കിയോസ്‌ക്കുകൾകോഫി ഹൗസ്, ശൗചാലയങ്ങൾകണ്ടൽ കുറഞ്ഞുനാല്പത് വർഷം മുമ്പ് വരെ 700ചതുരശ്ര കിലോമീറ്ററിൽ കണ്ടലുകളുണ്ടായിരുന്ന കേരളത്തിൽ ഇപ്പോഴുള്ളത് 17 ച.കി.മീറ്ററിൽ താഴെ മാത്രം.

കണ്ടൽവനത്തിന്റെ 70 ശതമാനത്തിലേറെ സ്വകാര്യ ഉടമസ്ഥതയിലാണ്. വനംപരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് കണ്ടൽക്കാടുകൾ പിഴുതുമാറ്റുന്നത്.കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടാൽ വനങ്ങളുള്ളത് കണ്ണൂർ ജില്ലയിലാണ്.

അമൂല്യമായ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്താണ് കണ്ടൽ വനങ്ങളെ സംരക്ഷിച്ച് ടൂറിസവുമായി ബന്ധപ്പെടുത്തുന്നത്. വനവിഭവങ്ങളും പരിചയപ്പെടുത്തും. പദ്ധതി വികസിപ്പിക്കാനും ആഗ്രഹിക്കുന്നുണ്ട്.-പി.ബിജുഡി.എഫ്.ഒ, കാസർകോട്


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!