Connect with us

Breaking News

റബർമേഖലയെ തകർത്തത്‌ കേന്ദ്രസർക്കാർ ; പ്രതിരോധിക്കാൻ കേരളം

Published

on

Share our post

കോട്ടയം: കേരളത്തിലെ 12 ലക്ഷത്തിലധികം കർഷകരുടെ ആശ്രയമായ റബർമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ കോട്ടയത്ത്‌ ഞായറാഴ്‌ച സി.പി.ഐ .എം നേതൃത്വത്തിൽ ജനസദസ്‌ സംഘടിപ്പിക്കുന്നത്‌.

താങ്ങുവില പ്രഖ്യാപിച്ച്‌ സബ്‌.സി.ഡി നൽകിയും ബജറ്റിൽ സബ്‌സിഡിക്ക്‌ കൂടുതൽ തുക നീക്കിവച്ചും കർഷകർക്ക്‌ താങ്ങാകുന്ന നിലപാടാണ്‌ എൽ.ഡി.എഫ്‌ സർക്കാരിന്റേത്‌. എന്നാൽ, റബറിന്റെ വിലയടിവിന്‌ കാരണമാകുന്ന അനിയന്ത്രിത ഇറക്കുമതി തടയാൻ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന യു.പി.എ, എൻ.ഡി.എ സർക്കാരുകൾ തയ്യാറായില്ല.

ഇപ്പോൾ നീതി ആയോഗിന്റെ ശുപാർശയുടെ പേരിൽ റബർ ബോർഡ്‌ തന്നെ ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ തടയിടുന്നത്‌ ഇടതുപക്ഷ എംപിമാരുടെ ഇടപെടൽ മാത്രമാണ്‌.

കൊള്ളലാഭം കൊയ്‌ത്‌ 
ടയർ കമ്പനികൾ
റബറിന്‌ കിലോയ്‌ക്ക്‌ 236 രൂപ ലഭിച്ചിരുന്ന 2011ൽ ടയറിന്‌ 40 ശതമാനം വില വർധിപ്പിച്ചിരുന്നു. പിന്നീടുള്ള വർഷങ്ങളിലും വർധന തുടർന്നു. ഇന്ന്‌ റബർ വില 140 രൂപയിൽ താഴെയായിട്ടും ടയർ വില കുറയ്‌ക്കാതെ കൊള്ളലാഭം കൊയ്യുകയാണ്‌ ടയർ കമ്പനികൾ.

രാജ്യത്തെ ടയർ വ്യവസായത്തിന്റെ 60 ശതമാനവും കൈയാളുന്നത്‌ എംആർഎഫ്‌, അപ്പോളോ, കെജെ ടയേഴ്‌സ്‌ എന്നീ സ്ഥാപനങ്ങളാണ്‌. കർഷകർക്ക്‌ വൻ നഷ്ടം നേരിടുമ്പോൾ ടയർ വ്യാപാരികൾ തടിച്ചുകൊഴുക്കുന്നു. ഇന്ത്യയിലെ റബറിന്റെ 70 ശതമാനവും ടയർ വ്യവസായികളാണ്‌ ഉപയോഗിക്കുന്നത്‌.

റബറിന്റെ കേരള മാതൃക
കേന്ദ്രസർക്കാരിന്റെ ബജറ്റിൽ റബർബോർഡിനുള്ള ഫണ്ട്‌ ഒരുരൂപപോലും വർധിപ്പിക്കാതിരുന്നിട്ടും സംസ്ഥാന ബജറ്റിൽ കർഷകർക്ക്‌ സബ്‌സിഡി നൽകാൻ നീക്കിവച്ച തുക 500 കോടിയിൽനിന്ന്‌ 600 കോടിയായി വർധിപ്പിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 170 രൂപ താങ്ങുവിലയാണ്‌ കർഷകന്‌ ഇപ്പോഴുള്ള ഏക ആശ്വാസം. വില 170ൽ താഴെയായാൽ ബാക്കിതുക സബ്‌സിഡിയായി സർക്കാർ നൽകും.

താങ്ങുവില 
കേന്ദ്രബാധ്യത
രാജ്യത്തെ റബർ കർഷകർക്ക്‌ അർഹമായ വില ലഭിക്കാൻ താങ്ങുവില പ്രഖ്യാപിക്കേണ്ടത്‌ കേന്ദ്രസർക്കാരിന്റെ ബാധ്യത. ഇറക്കുമതി നികുതിയായി കോടിക്കണക്കിന്‌ രൂപ വർഷവും ലഭിക്കുന്നത്‌ കേന്ദ്രസർക്കാരിനാണ്‌. ഈ തുക കർഷകന്‌ പ്രയോജനപ്പെടാൻ താങ്ങുവില പ്രഖ്യാപിച്ച്‌ സബ്‌സിഡി നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്‌.

ഇത്‌ മറച്ചുവച്ചാണ്‌ ചില പത്രങ്ങൾ താങ്ങുവില സംസ്ഥാന സർക്കാരിന്റെ മാത്രം ചുമതലയാണെന്ന വാദമുയർത്തുന്നത്‌. കേരളത്തിന്‌ പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും റബർ പ്രധാന കൃഷിയാണ്‌. ഇവിടങ്ങളിലെല്ലാമുള്ള കർഷകർക്ക്‌ പ്രയോജനം ലഭിക്കാൻ കേന്ദ്രസർക്കാർ തന്നെ താങ്ങുവില പ്രഖ്യാപിക്കണം. ഈ വിഷയമാണ്‌ ഞായറാഴ്‌ചത്തെ ജനസദസ്സിൽ ഉയർത്തുന്നത്‌.

എന്നാൽ, ജനസദസ്സിനെ ഇകഴ്‌ത്താനുള്ള ശ്രമത്തിനിടെ ഇതെല്ലാം കേരളത്തിന്റെ ബാധ്യതയാണെന്ന മട്ടിൽ വാർത്ത കൊടുക്കുകയായിരുന്നു ചില മാധ്യമങ്ങൾ. പരിമിതികളിലും 170 രൂപ താങ്ങുവില കേരള സർക്കാർ പ്രഖ്യാപിച്ചതും സബ്‌സിഡിക്ക്‌ നീക്കിവച്ച തുക വർധിപ്പിച്ചതും ഇവർ മറന്നു.

കരിമ്പിനും പരുത്തിക്കുമെല്ലാം ഉൽപാദനച്ചിലവിന്‌ ആനുപാതികമായി കേന്ദ്രസർക്കാർ എല്ലാ വർഷവും താങ്ങുവില പ്രഖ്യാപിക്കുന്നു. പ്രതിസന്ധി നേരിടുന്ന റബറിന്‌ മാത്രം ആ പരിഗണന ലഭിക്കുന്നില്ല. റബർ കോമ്പൗണ്ട്‌ ഇറക്കുമതി നികുതി 10 ശതമാനത്തിൽനിന്ന് 25 ശതമാനമായി ഉയർത്തിയത്‌ മാത്രമാണ്‌ കേന്ദ്രസർക്കാരിന്‌ ഇപ്പോൾ പറയാനുള്ളത്‌. എന്നാൽ ഇത്‌ റബർവില കാര്യമായി വർധിപ്പിക്കില്ലെന്ന്‌ മേഖലയിലെ വിദഗ്‌ധർ പറയുന്നു.

ജനസദസ്സ് ഇന്ന്‌
റബർമേഖലയെ കൈപിടിച്ചുയർത്താൻ യോജിച്ച പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകുന്നതിന്റെ ഭാഗമായി സി.പി.ഐ എം സംഘടിപ്പിക്കുന്ന ജനസദസ് ഞായറാഴ്‌ച പകൽ 3.30ന്‌ തിരുനക്കര മൈതാനത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. “കേരളം റബർ കർഷകർക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ജനസദസ്സിൽ മന്ത്രി വി. എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും.

കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ, കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, എന്നിവർ പങ്കെടുക്കും. പകൽ 1.30ന്‌ “റബർ കൃഷി: സാധ്യതകളും പ്രതിസന്ധിയും’ എന്ന വിഷയത്തിലുള്ള സെമിനാർ മന്ത്രി കെ .എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും.

കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി വിഷയം അവതരിപ്പിക്കും. ഉന്നതഉദ്യോഗസ്ഥരും കർഷക സംഘടന നേതാക്കളും പങ്കെടുക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!