കണ്ണൂർ ജില്ല ആർച്ചറി സെലക്ഷൻ ട്രയൽസ് 18ന്

കണ്ണൂർ: ജില്ല സീനിയർ പുരുഷ, വനിത ഇന്ത്യൻ റൗണ്ട്, കോമ്പൗണ്ട് റൗണ്ട്, റികർവ്വ് റൗണ്ട് വിഭാഗങ്ങളിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നു.
ഫെബ്രുവരി 18ന് രാവിലെ 8 മണിക്ക് കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക വനിത കോളേജിലാണ് സെലക്ഷൻ ട്രയൽസ് നടക്കുക.ഫെബ്രുവരി 25ന് നടക്കുന്ന സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന പുരുഷ,
വനിത ടീമിനെ ട്രയൽസിൽ നിന്നും തിരഞ്ഞെടുക്കും.പങ്കെടുക്കുന്നവർ അന്നേ ദിവസം രാവിലെ 7.30ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം.ഫോൺ.9447936455.