കെ .ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

തളിപ്പറമ്പ്∙ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ 2022 ഡിസംബർ 3, 4 തീയതികളിൽ നടന്ന കെ ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെയും മുൻ വർഷങ്ങളിൽ എഴുതി യോഗ്യത സർട്ടിഫിക്കറ്റ് പരിശോധന ബാക്കിയുള്ളവരുടെയും
സർട്ടിഫിക്കറ്റുകളുടെ പരിശോധന തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ ഓഫിസിൽ 14 മുതൽ 16 വരെ നടക്കും. രാവിലെ 10 മുതൽ 3 വരെയാണ് പരിശോധന. സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, കെ ടെറ്റ് ഹാൾടിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ ഹാജരാക്കണം. കാറ്റഗറി ഒന്ന്, 4 വിഭാഗങ്ങൾ 14നും 2 വിഭാഗത്തിൽപ്പെട്ടവർ 15നും 3 വിഭാഗത്തിൽപ്പെട്ടവർ 16നും ഹാജരാകണമെന്ന് ഡിഇഒ അറിയിച്ചു.