തുര്‍ക്കി-സിറിയ ഭൂചലനം; മരണസംഖ്യ 25000 കടന്നു

Share our post

തുര്‍ക്കി സിറിയ ഭൂചലനത്തില്‍ മരണ സംഖ്യ കാല്‍ ലക്ഷം കടന്നു. ദുരിത മേഖലയില്‍ ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിന് അന്താരാഷ്ട്ര സഹായം തേടി ഐക്യ രാഷ്ട്ര സഭ. സഹായവുമായി ലോക കായിക സംഘടനകളും രംഗത്തെത്തി. ദുരന്തം നടന്ന് ആറാം ദിവസവും കെട്ടിടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്.

കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും രക്ഷാ പ്രവര്‍ത്തകരെ എത്തിച്ച് വ്യാപക തിരച്ചിലാണ് നടക്കുന്നത്. ക്യൂബയുടേയും ഇന്തോനേഷ്യുടേയും സഹായ സംഘങ്ങള്‍ ഇന്ന് തുര്‍ക്കിയിലെത്തി. തകര്‍ന്നടിഞ്ഞ കൂറ്റന്‍ കെട്ടിടങ്ങള്‍ മുറിച്ച് മാറ്റുന്നതാണ് വെല്ലുവിളി. ഇപ്പോഴും ജീവനോടെ പലരേയും രക്ഷിക്കാനാവുന്നു എന്നതാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം.

അതിനിടെ സിറിയയിലേയും തുര്‍ക്കിയിലേയും ദുരിത ബാധിത മേഖലയില്‍ ഭക്ഷണ വിതരണത്തിനായി ഐക്യ രാഷ്ട്ര സഭ അന്താരാഷ്ട്ര സഹായം തേടി. അതിശൈത്യം തുടരുന്നതിനാല്‍ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനാണ് പദ്ധതി.

9 ലക്ഷം പേര്‍ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നതായാണ് കണക്ക്. അതിനിടെ ഭൂചലനത്തില്‍ എല്ലാം നഷ്ടമായ സാധാരണക്കാരെ സാഹയിക്കാന്‍ കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഒരു മില്യണ്‍ ഡോളറും യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആദ്യഘട്ടമായി രണ്ട് ലക്ഷം യൂറോയും വാഗ്ദാനം ചെയ്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഒരു മില്യണ്‍ പൗണ്ടും നല്‍കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!