കാപ്പ ലംഘിച്ച് നാട്ടിലെത്തിയ യുവാവ് അറസ്റ്റിൽ

കണ്ണൂർ : കാപ്പ പ്രകാരം കണ്ണൂർ ഡി.ഐ.ജി നാടു കടത്തിയ യുവാവ് വിലക്ക് ലംഘിച്ച് നാട്ടിൽ എത്തി. കണ്ണൂർ സിറ്റി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ ബർണശേരി സ്വദേശി രഞ്ജിത്ത്(27) ആണ് അറസ്റ്റിലായത്.
കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടർമാരായ രാജീവ്കുമാർ, ഇ.ബാബു, രാജേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇയാൾ ബർണശ്ശേരിയിലെ വീട്ടിലെത്തിയപ്പോൾ ഇന്നലെ രാവിലെ പരിശോധന നടത്തി പിടികൂടുകയായിരുന്നു.
കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കൊലപാതക കേസുകളിലടക്കം ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.