ലോറിക്കടിയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് ഒൻപത് മണിക്കൂര്‍; പ്രതി അറസ്റ്റില്‍

Share our post

പത്തനംതിട്ട: കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍. അപകടത്തിന് പിന്നാലെ വെട്ടിക്കവല സ്വദേശി രതീഷിന്റെ മൃതദേഹം റോഡരികിലേക്ക് മാറ്റിക്കിടത്തി ലോറി ഡ്രൈവര്‍ കടന്നുകളയുകായിരുന്നു.

സദാനന്ദപുരത്ത് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിന് ശേഷം രതീഷിന്റെ മൃതദേഹം മാറ്റിയത് ഇന്ന് രാവിലെ എട്ടുമണിയോടെയാണ്.ഡ്രൈവര്‍ തക്കല സ്വദേശി കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട്ടില്‍ നിന്ന് വാഴക്കന്നുമായി വന്ന ലോറി ലോഡ് ഇറക്കിയ ശേഷം പുറത്തേക്ക് വരുന്നതിനിടെയാണ് റോഡരികില്‍ കിടന്നിരുന്ന രതീഷീന്റെ മുകളിലൂടെ കയറി ഇറങ്ങിയത്.

അപകടത്തിന് ശേഷം ഡ്രൈവര്‍ പരിക്കേറ്റ യുവാവിനെ കടയോട് ചേര്‍ന്ന ഭാഗത്ത് മാറ്റിക്കിടത്തി കടന്നുകളയുകായിയിരുന്നു.

രാവിലെ റോഡരികില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം അപകടമരണമാണെന്നും മരിച്ചയാളെ തിരിച്ചറിയുന്നതും.

പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൃഷ്ണകുമാറിന്റെ ലോറിക്കടിയില്‍പ്പെട്ടാണ് രതീഷിന് അപകടമുണ്ടായതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വാഹനവും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!