പുരളിമല ഹരിശ്ചന്ദ്ര കോട്ടയിൽ ശക്തി പഞ്ചാക്ഷരിയജ്ഞ പരിക്രമണം

പേരാവൂർ : പഴശിരാജയുടെ ആരുഢസ്ഥാനമെന്ന് വിശ്വസിക്കുന്ന പുരളിമലയിൽ ജീർണാവസ്ഥയിലുള്ള ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി ശിവരാത്രി ദിനത്തിൽ ശക്തി പഞ്ചാക്ഷരി യജ്ഞ പരിക്രമണം നടത്തുന്നു.
ഇതിന്റെ ഭാഗമായി ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു.വെളളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ചേർന്ന യോഗത്തിൽ സതീശൻ നമ്പുതിരി അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ:ദേവദാസൻ തോട്ടത്തിൽ(പ്രസി.), കോട്ടായി ദേവദാസ് , ലിഷ്ണു കാക്കര(വൈസ്.പ്രസി),അഖിൽ കരുണാകരൻ (സെക്ര.),കെ.രവീന്ദ്രൻ,ആർ.ഉഷ(വൈസ്.പ്രസി.),കെ.എസ്.രാധാകൃഷ്ണൻ(ഖജാ.). ധനശ്രീ പ്രകാശൻ ,സുരേഷ് ബാബു(കൺ.).