Breaking News
സേലം വെടിവെപ്പിന് 73 വയസ്സ്; ജീവിക്കുന്നു, വെടിയുണ്ടയും പേറി ഒരു ‘ഡെയ്ഞ്ചർ’ കമ്യൂണിസ്റ്റ്
ശ്രീകണ്ഠപുരം: കാലത്തിന്റെ ചുവരുകളിൽ ചോര ചിന്തി ചരിത്രംരചിച്ച സേലം ജയിൽ വെടിവെപ്പിന് 73 വയസ്സ്. വിപ്ലവവീര്യത്തിൽ ഏറ്റുവാങ്ങിയ വെടിയുണ്ടയും പേറി ഡെയ്ഞ്ചർ കമ്യൂണിസ്റ്റ് ഇന്നും ജീവിക്കുന്നു. കാവുമ്പായിയിലെ ഇ.കെ. നാരായണൻ നമ്പ്യാരാണ് (100) ചരിത്രസത്യം വീറോടെ ഇന്നും പറയുന്നത്.
ജന്മി-നാടുവാഴി പോരാട്ടത്തിനിടെ 1946 ഡിസംബർ 30ന് കാവുമ്പായി സമരക്കുന്നിൽ അഞ്ചു കർഷകപോരാളികളെയാണ് എം.എസ്.പി സംഘം കാവുമ്പായി സമരക്കുന്നിൽ വെടിവെച്ചുകൊന്നത്. 180 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്.
105 പേരെ പിടികൂടി ശിക്ഷിച്ചു. കാവുമ്പായി സമരത്തിന്റെ ഭാഗമായതിനാൽ നിരവധി പേരെ വേട്ടയാടി പിടികൂടിയതിനിടെയാണ് ഇ.കെ. നാരായണൻ നമ്പ്യാരും പൊലീസിന്റെ പിടിയിലായത്.
ആദ്യം തളിപ്പറമ്പ്, കോഴിക്കോട് സബ് ജയിലുകളിലും ശിക്ഷ വിധിച്ചശേഷം വെല്ലൂർ, സേലം ജയിലുകളിലും കഴിയേണ്ടിവന്നു ഈ വിപ്ലവകാരിക്ക്. 1950 ഫെബ്രുവരി 11ന് സേലം ജയിലിൽ നടന്ന പൊലീസ് വെടിവെപ്പിൽ നാരായണന് വെടിയേറ്റു. സെല്ലിനകത്ത് മുദ്രാവാക്യംവിളിച്ചതിന് നിരായുധരായ സമരനായകർക്കുനേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു.
പിതാവ് തളിയൻ രാമൻ നമ്പ്യാരടക്കം 22 കർഷകപോരാളികൾ ജയിലിനകത്ത് വെടിയേറ്റ് മരിച്ചുവീണ ദുരന്തകാഴ്ചക്ക് നാരായണൻ നമ്പ്യാർ സാക്ഷിയായി. 148 പേർക്ക് അന്ന് പരിക്കേറ്റിരുന്നു. അന്ന് തറച്ച വെടിയുണ്ടയുടെ ചീളുകൾ ഇന്നും നാരായണൻ നമ്പ്യാരുടെ കാലിൽ കാണാനുണ്ട്. വെടിവെപ്പിനുശേഷം പരിക്കേറ്റവർക്ക് നാമമാത്ര ചികിത്സ നൽകി.
തുടർന്ന് സേലം ജയിലിൽതന്നെ മറ്റൊരു സെല്ലിലാണ് നാരായണനടക്കമുള്ളവരെ പാർപ്പിച്ചത്. സെല്ലിന് ഡെയ്ഞ്ചർ കമ്യൂണിസ്റ്റ് എന്ന ബോർഡും സ്ഥാപിച്ചിരുന്നു.
പ്രതിഷേധാഗ്നിയുമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന കാരണത്താലാണ് നാരായണനെയും മറ്റും ഡെയ്ഞ്ചർ കമ്യൂണിസ്റ്റുകളെന്ന് മുദ്രകുത്തി പ്രത്യേക സെല്ലിൽ പാർപ്പിച്ചത്. 1952ൽ രാജാജി മുഖ്യമന്ത്രിയായതോടെ നാരായണനടക്കമുള്ളവരെ കണ്ണൂർ ജയിലിലേക്കു മാറ്റി.
ഏറെക്കാലത്തിനുശേഷം തടവിൽനിന്നു മോചനം ലഭിച്ചു. ജന്മി-നാടുവാഴി കർഷകപോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമയിലാണ് ജീവിതസായന്തനത്തിലും ഇ.കെ. നാരായണൻ എന്ന ഡെയ്ഞ്ചർ കമ്യൂണിസ്റ്റ്.
മകൻ ഗണേശന്റെ ഭാര്യ തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് ജീവനക്കാരിയാണ്. ഇവരുടെ വീട്ടിലാണ് ഇദ്ദേഹം നിലവിലുള്ളത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു