Breaking News
കണ്ണൂർ വിമാനത്താവളം ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി; റൺവേ വികസനത്തിനും പ്രതീക്ഷ
കണ്ണൂര്: കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ചതോടെ റൺവേ വികസനം വേഗത്തിലാകുമെന്ന് പ്രതീക്ഷ.
വിമാനത്താവളത്തിന്റെ റണ്വേ 4000 മീറ്ററാക്കാനുള്ള പ്രവൃത്തിയുടെ ഭാഗമായുള്ള ഭൂമിയേറ്റെടുക്കല് അനന്തമായി നീളുകയാണ്. ഇതിനുള്ള ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കാത്തതാണ് ഭൂമിയേറ്റെടുക്കുന്നതിന് തടസ്സമാകുന്നത്.
വിമാനത്താവള ഉദ്ഘാടനം കഴിഞ്ഞയുടന് റണ്വേ വികസനത്തിനായി വേഗത്തില് നടപടികള് സ്വീകരിച്ചിരുന്നു. കീഴല്ലൂര് വില്ലേജിലെ കാനാട്, കീഴല്ലൂര് പ്രദേശങ്ങളിലെ 245 ഏക്കര് ഭൂമിയാണ് കിയാലിന് റണ്വേ വികസനത്തിന് ഏറ്റെടുക്കേണ്ടത്.
2019ല് ഭൂമി അളന്നു തിട്ടപ്പെടുത്തിയെങ്കിലും സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും മൂല്യം പൊതുമരാമത്ത് വകുപ്പ് നിര്ണയിക്കാത്തതിനാലാണ് വികസന പ്രവൃത്തി നിലച്ചത്. വിമാനത്താവളത്തിൽനിന്ന് നാലായിരത്തോളം ഹജ്ജ് തീർഥാടകർ എത്തിയേക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു.
ഇതോടെ വിദേശ വിമാന കമ്പനികൾക്ക് കൂടി സർവിസ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്. ഇതിനൊപ്പം റൺവേ വികസനപ്രവൃത്തിയും വേഗത്തിലാകുമെന്ന പ്രതീക്ഷയും ഭൂവുടമകൾ മുന്നോട്ടുവെക്കുന്നു.
റൺവേ വികസനത്തിനായുള്ള സാമൂഹികാഘാത പഠന റിപ്പോർട്ട് പ്രകാരം പ്രദേശത്തെ 162 കുടുംബങ്ങളും അഞ്ച് ക്ഷേത്രങ്ങളും പള്ളിയും നെയ്ത്തുശാലയും അംഗൻവാടിയുമാണ് റണ്വേ വികസനത്തിനായി ഏറ്റെടുക്കേണ്ടത്.
എന്നാൽ, പ്രാഥമിക നടപടകൾ പൂർത്തിയാക്കിയെന്നല്ലാതെ അടിസ്ഥാന വില നിശ്ചയിക്കൽപോലും നടന്നിട്ടില്ല. സർവേ നടത്തി അടയാളപ്പെടുത്തിയതിനാൽ നിർദിഷ്ട ഭൂമിയിലെ വീടുകള് അറ്റകുറ്റപ്പണി ചെയ്യാനോ വിൽക്കാനോ ഉടമകൾക്ക് കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഭൂമിയേറ്റെടുക്കൽ വേഗം പൂർത്തിയാക്കണമെന്ന നിലപാടിലാണ് ഭൂരിപക്ഷം ഭൂവുടമകളും.
വിദേശ വിമാന സർവിസിനായി കാത്തിരിക്കുന്ന വേളയിലാണ് കണ്ണൂരിന് ഹജ്ജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ചുകിട്ടുന്നത്. ഹജ്ജ് വിമാന സർവിസ് ടെൻഡർ സൗദി വിമാനക്കമ്പനികൾക്ക് ലഭിച്ചാൽ വിദേശവിമാന സർവിസ് എന്ന ദീർഘകാല ആവശ്യവും സഫലമാവും. അതിനുള്ള ഒരുക്കത്തിനിടെ ഭൂമി ഏറ്റെടുക്കലും കൂടി വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു