ചികിത്സ സഹായ നിധിയിലേക്ക് സംഭാവന നൽകി ഗുളികൻ തെയ്യം

പിലാത്തറ : വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന പുറച്ചേരിയിലെ എം.ഷിജുവിന്റെയും പിതാവ് എൻ.പി.ജനാർദനന്റെയും ചികിത്സ സഹായ നിധിയിലേക്ക് സംഭാവന നൽകി ഗുളികൻ തെയ്യം.
പുറച്ചേരി മുത്തപ്പൻ ക്ഷേത്രത്തിൽ കെട്ടിയാടിയ ഗുളികൻ തെയ്യമാണ് തൊഴുതു വരവിൽ നിന്നും ലഭിച്ച ഒരു വിഹിതം ചികിത്സാ സഹായത്തിനായി നൽകിയത്.
ചികിത്സാ സഹായത്തിന്റെ ഭാഗമായി കോട്ടത്ത് വിൽപനയ്ക്ക് തയാറാക്കിയ അച്ചാർ കുപ്പികൾക്ക് നേതൃത്വം നൽകിയ നിഥി , നിവേദ്യ, മേഘ, നിജലേഷ് എന്നിവർക്കാണ് തളികയിലുണ്ടായ തുക സംഭാവനയായി നൽകിയത്. രാജേഷ് പണിക്കരാണ് കോലധാരി.