തലപ്പുഴയിൽ വീണ്ടും കാറിന് തീപ്പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

കൽപറ്റ: വയനാട് മാനന്തവാടി തലപ്പുഴയിൽ കാറിന് തീപ്പിടിച്ചു. കണ്ണൂർ സ്വദേശിയുടെതാണ് കാർ. യാത്രക്കാർ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു.
തലപ്പുഴ 44ൽ ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം.കഴിഞ്ഞ ചൊവ്വാഴ്ചയും ഇവിടെ കാറിന് തീപ്പിടിച്ചിരുന്നു.
അന്ന്, കൊട്ടിയൂർ സ്വദേശികൾ സഞ്ചരിച്ച കാറിന്റെ മുൻഭാഗത്തു നിന്നു പുക ഉയരുന്നത് കണ്ട് സമീപത്തെ കടയോടു ചേർന്ന് ഒതുക്കി നിർത്തി. സമീപത്തെ കടക്കാരും നാട്ടുകാരും ചേർന്നാണു തീ കെടുത്തിയത്.