പ്രണയദിനത്തിലെ യാത്ര ആനവണ്ടിയിലാക്കാം; ഫെബ്രുവരി 14ന് വിനോദയാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി

Share our post

കെ.എസ്.ആര്‍.ടി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വിനോദയാത്രകള്‍ സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പല ഡിപ്പോകളും വിനോദയാത്രകളുടെ നൂറും നൂറ്റമ്പതും ട്രിപ്പുകള്‍ പിന്നിട്ടുകഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി കൂത്താട്ടുകുളം ഡിപ്പോ തങ്ങളുടെ ബജറ്റ് ടൂറിസത്തിന്റെ നൂറാമത് ട്രിപ്പ് നടത്തുന്നത് ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തിലാണ്.

കൂത്താട്ടുകുളം ഡിപ്പോയില്‍നിന്ന് കൊല്ലം മണ്‍റോതുരുത്ത്, സംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കാണ് യാത്ര. 1070 രൂപയാണ് ചാര്‍ജ്. പുലര്‍ച്ചെ 5.45ന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും. 10 മാസം പിന്നിട്ട ടൂറിസം സെല്ലിന്റെ നൂറാമത്തെ യാത്രയാണിത്.

ഏപ്രില്‍ 10ന് ഇടുക്കി അഞ്ചുരുളിയിലേക്കുള്ള യാത്രയോടെയാണ് ആനവണ്ടി ഉല്ലാസയാത്രയുടെ തുടക്കം. മൂന്നു ജില്ലകളുടെ സംഗമസ്ഥാനമായ കൂത്താട്ടുകുളത്ത് വിനോദയാത്രയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഗവി, മണ്‍റോതുരുത്ത്, ചതുരംഗപ്പാറ, മലക്കപ്പാറ, പരുന്തുംപാറ, പാഞ്ചാലിമേട്, അഞ്ചുരുളി, മാമലക്കണ്ടം, മൂന്നാര്‍ തുടങ്ങിയവയാണ് ഇതുവരെ നടത്തിയ യാത്രകള്‍.

റസിഡന്റ്‌സ് അസോസിയേഷനുകള്‍, ചങ്ങാതിക്കൂട്ടങ്ങള്‍, വായനശാലകള്‍, വിവിധ സ്ഥാപനങ്ങള്‍, ഓഫീസ് ഗ്രൂപ്പുകള്‍ തുടങ്ങിയവര്‍ പങ്കാളികളായി. ഡിപ്പോയുടെ വരുമാന വര്‍ധനയില്‍ ഗണ്യമായ സംഭാവന നല്‍കാന്‍ ബജറ്റ് ടൂറിസത്തിന് കഴിയുന്നുണ്ട്. ബുക്കിങ്ങിന് വിളിക്കാം: 94472 23212.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!