ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്.എസ്.എല്‍ .വി .ഡി 2 വിന്റെ വിക്ഷേപണം വിജയകരം

Share our post

ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്.എസ്.എല്‍ .വി .ഡി 2 വിന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നടന്ന വിക്ഷേപണത്തില്‍ എസ്.എസ്.എല്‍ .വി .ഡി2 മൂന്ന് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു.

രാവിലെ 9.18 നായിരുന്നു വിക്ഷേപണം. 15 മിനുട്ടിനുള്ളില്‍ ഉപഗ്രഹങ്ങളെ വഹിച്ച് റോക്കറ്റ് 450 കിലോ മീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലാര്‍ ഓര്‍ബിറ്റില്‍ എത്തി. രാജ്യത്തെ 750 വിദ്യാര്‍ത്ഥിനികള്‍ തയ്യാറാക്കിയത് അടക്കം മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്.എസ്.എല്‍ .വി .ഡി2 വഹിച്ചത്.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യയുടെ സ്‌പേസ് സ്റ്റാര്‍ട്ടപ്പായ സ്‌പേസ് കിഡ്‌സ് നിര്‍മിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്.എസ്.എല്‍ .വി .ഡി ഭ്രമണപഥത്തിലെത്തിച്ചത്.

ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാനാണ് എസ്.എസ്.എല്‍ .വി .ഡി ലക്ഷ്യമിട്ടത്.

രാജ്യത്തിന്റെ അഭിമാന വാഹനമായ പിഎസ്എല്‍വിയുടെ ചെറു പതിപ്പായാണ് എസ്.എസ്.എല്‍ .വി .ഡി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന എസ്.എസ്.എല്‍ .വി .ഡിയുടെ ആദ്യ വിക്ഷേപണം പരാജയമായിരുന്നു. വാഹനത്തിന്റെ ആക്‌സിലറോമീറ്ററിലുണ്ടായ തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് രണ്ടാം വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ ഇറങ്ങിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!