കൂത്തുപറമ്പ് ഫ്ലവർഷോ തുടങ്ങി

Share our post

കൂത്തുപറമ്പ്: അഗ്രി ഹോർട്ടി സൊസൈറ്റിയുടെ ഇരുപത്തിമൂന്നാമത് സസ്യ – പുഷ്പ- ഫല പ്രദർശനം കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ വി .സുജാത ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി പ്രസിഡന്റ്‌ അഡ്വ. ഇ. രാഘവൻ അധ്യക്ഷനായി. കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി .വി ശൈലജ മുഖ്യാതിഥിയായി.

സൊസൈറ്റി സെക്രട്ടറി ഇ ദാമോദരൻ, വൈസ് പ്രസിഡന്റ്‌ ടി എം മോഹനൻ എന്നിവർ സംസാരിച്ചു. വിവിധ നഴ്സറികളുടെ സ്റ്റാളുകളും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രദർശനം 14ന് സമാപിക്കും. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!