Breaking News
ഇനിയുമുണ്ട് 200 വായ്‌പാ ആപ്പുകൾ, തലവച്ചാൽ കുടുങ്ങും, പൂട്ടിക്കാൻ പോലീസ് ശുപാർശ നൽകും
തിരുവനന്തപുരം: കൊള്ളപ്പലിശയ്ക്ക് പണം നൽകി ജനങ്ങളെ മരണക്കെണിയിലേക്ക് തള്ളിവിടുന്ന 232 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചെങ്കിലും ഇവയിൽ നിന്ന് വായ്പയെടുത്ത് ചതിക്കുഴിയിൽപ്പെട്ടവരുടെ പരാതികളിലെടുത്ത കേസുകളിൽ നടപടി തുടരുമെന്ന് പോലീസ്.
400ലേറെ വായ്പാ ആപ്പുകളാണുണ്ടായിരുന്നത്. ശേഷിക്കുന്ന 200ഓളം ആപ്പുകൾ പൂട്ടിക്കാൻ കേന്ദ്രത്തിന് പോലീസ് ശുപാർശ നൽകും. വായ്പാ ആപ്പുകൾക്കെതിരെ കേരളത്തിൽ 93 പരാതികളിലായി 20 കേസുകളുണ്ട്. വിവരങ്ങൾ ലഭിക്കാനുള്ള കാലതാമസം കാരണമാണ് കേസുകൾ ഇഴയുന്നത്.വായ്പാ തട്ടിപ്പുമായി ബന്ധമുള്ള 3 ചൈനക്കാർ നേരത്തേ ഹൈദരാബാദിൽ അറസ്റ്റിലായിരുന്നു.
റിസർവ് ബാങ്കിന്റെ നിയന്ത്റണമില്ലാതെയും മണിലെൻഡേഴ്സ് ആക്ടിന് വിരുദ്ധമായുമാണ് ആപ്പുകളുടെ പ്രവർത്തനം. വിദേശികളും അന്യസംസ്ഥാനക്കാരുമുൾപ്പെട്ട സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേരളം കേന്ദ്രമാക്കി ആപ്ലിക്കേഷനുകളില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ അവരുടെ നിബന്ധനകൾ അംഗീകരിച്ചേ മുന്നോട്ടുപോകാനാവൂ.
തുടക്കത്തിലേ ഫോണിലെ കോൺടാക്ട് ലിസ്റ്റ്, കാമറ, ഗ്യാലറി തുടങ്ങിയവയിലേക്ക് ആപ്പിന് കടന്നുകയറാം. വായ്പയ്ക്ക് അപേക്ഷിച്ചാൽ ഫോണിലെ ഫോട്ടോകളും സ്വകാര്യവിവരങ്ങളുമടക്കം ചോർത്തിയെടുക്കും. ആധാർ-പാൻനമ്പർ, ഒപ്പിന്റെ ഫോട്ടോ ഇത്രയും വിഡിയോകോളിൽ കാണിച്ചാൽ അപേക്ഷകന്റെ തിരിച്ചറിയൽ (കെ.വൈ.സി) പൂർത്തിയായി. പിന്നാലെ വായ്പയും റെഡി. തിരിച്ചടവ് മുടങ്ങിയാൽ ഇവയുപയോഗിച്ച് സൈബർ ഗുണ്ടായിസം തുടങ്ങും.
ഓൺലൈൻ റമ്മിയടക്കമുള്ള ഗെയിമുകൾ കളിക്കാൻ മൊബൈൽ ആപ്പുകൾ വഴി കൊള്ളപ്പലിശയ്‌ക്ക് വായ്പനൽകിയും ആളുകളെ കുടുക്കുന്നുണ്ട്. ഒടുവിൽ ദുരന്തമാവും കാത്തിരിക്കുക. ഒരുലക്ഷം വായ്പയെടുത്ത് മൂന്നരലക്ഷം അടച്ചിട്ടും കടം തീരാത്തവരുണ്ട്.ബന്ധുക്കളെയും വിടില്ലവായ്പാ തിരിച്ചടവ് മുടങ്ങിയാൽ സാമ്പത്തിക തട്ടിപ്പുകാരനാണെന്ന സന്ദേശം കോൺടാക്ട് ലിസ്റ്റിലുള്ളവർക്കെല്ലാം അയയ്ക്കും.
സുഹൃത്തുക്കളെയും ബന്ധുക്കളെയും അവരറിയാതെ ജാമ്യക്കാരാക്കി വായ്പയെടുത്തെന്ന സന്ദേശങ്ങൾ അവരുടെ ഫോണുകളിലേക്ക് അയയ്ക്കും.വായ്പയെടുത്ത ആളുടെ ചിത്രം പ്രൊഫൈൽ പിക്ചറാക്കി ഡിഫോൾട്ടർ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയും സന്ദേശങ്ങളയയ്ക്കും.ബന്ധുക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീലച്ചുവയോടെ വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങും.
തിരിച്ചടച്ചു തീർത്താലും തുക ബാക്കിയുണ്ടെന്ന് ഭീഷണിപ്പെടുത്തും.30%പ്രോസസിംഗ് ഫീസ് മുൻകൂട്ടിയീടാക്കിയാണ് വായ്പനൽകുക36%പലിശയാണ് ആപ്ലിക്കേഷനുകൾ ഈടാക്കുന്നത്”ജനങ്ങളെ ചതിക്കുഴിയിൽപ്പെടുത്തുന്ന വായ്പാ ആപ്പുകളെ നിയന്ത്റിക്കാൻ പുതിയ നിയമം വേണോയെന്ന് പരിശോധിക്കും.-പിണറായി വിജയൻമുഖ്യമന്ത്രി.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു