വീണ്ടും റിപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക്; ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശ കൂടും

Share our post

ന്യൂഡൽഹി: ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർബിഐ) നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി. റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചതോടെ ആകെ നിരക്ക് 6.5 ശതമാനത്തിലെത്തി.

ഇതോടെ ബാങ്കുകൾ വാഹന, ഭവന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും. ഫലത്തിൽ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ, തിരിച്ചടവ് കാലയളവോ വർദ്ധിക്കും.

ബാങ്ക് സ്ഥിരനിക്ഷേപ പലിശയും ഉയരാൻ സാദ്ധ്യതയുണ്ട്. ഒമ്പത് മാസത്തിനിടെ തുടർച്ചയായ ആറാം തവണയാണ് പലിശനിരക്ക് ഉയരുന്നത്.

റിസർവ് ബാങ്ക് പണനയ സമിതി യോഗത്തിന് പിന്നാലെയാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്കുകൾ പ്രഖ്യാപിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!