കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്ക് പോകുന്നതിനെക്കുറിച്ച് പഠിക്കുമെന്ന് മന്ത്രി ആര്‍ .ബിന്ദു

Share our post

കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്ക് പോകുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആര്‍ ബിന്ദു. പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്ക് പഠിക്കാന്‍ പോകുന്ന സാഹചര്യം മനസിലാക്കാനാണ് പഠനം.കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

പഠനത്തോടൊപ്പം പണിയെടുക്കാന്‍ കഴിയുന്ന ഏണ്‍ വൈല്‍ യു ലേണ്‍, കണക്ട് കരിയര്‍ ടു ക്യാമ്പസ്, ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് എന്നീ പദ്ധതികള്‍ തുടങ്ങിയതായി മന്ത്രി ആര്‍. ബിന്ദു പറഞ്ഞിരുന്നു . ഇതിന് സഹായകമാകുന്ന രീതിയില്‍ പാഠ്യപദ്ധതിയും സമയക്രമവും ഉടന്‍ പരിഷ്‌കരിക്കും. ഇതെല്ലാമുള്‍പ്പെട്ട കേരള സ്റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് തയ്യാറാകുന്നു.

രാജ്യത്ത് ഏറ്റവും അധികം കോളജുകളുള്ള പത്തു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഒരുലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 50 കോളജ് എന്ന അനുപാതത്തില്‍ സ്ഥാപനങ്ങളുണ്ട്. ദേശീയ ശരാശരി ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 31 കോളേജാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!