കല്ലിക്കണ്ടി പാലം 11 മുതൽ താൽക്കാലികമായി തുറക്കും

കല്ലിക്കണ്ടി : പുതുക്കി പണിത കല്ലിക്കണ്ടി പാലം 11ന് 5 മുതൽ താൽക്കാലികമായി ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് പിഡബ്ല്യുഡി പാലം വിഭാഗം ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
പാലത്തിന്റെ സമീപനപാതയിലെ കയ്യേറ്റം നടന്ന സ്ഥലം വിട്ടു നൽകുന്നതിലെ കാലതാമസം കാരണം പാലം പണി കഴിഞ്ഞിട്ടും അതുവഴിയുള്ള വാഹന ഗതാഗതം സാധ്യമായിരുന്നില്ല.
കഴിഞ്ഞ മാസം കെ.പി.മോഹനൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് ഒഴിപ്പിക്കൽ നടപടിക്കു വേഗം കൂട്ടിയത്. കയ്യേറ്റം നടന്ന സ്ഥലത്തെ ഒഴിപ്പിക്കൽ പൂർണമായിട്ടില്ല. ഗതാഗത പ്രശ്നം പരിഗണിച്ചാണ് താൽക്കാലിക നടപടി.