മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് നെയ്യാറ്റിന്‍കര നിംസ് ആസ്പത്രി മെഡിക്കല്‍ ബുള്ളറ്റിന്‍. പനിയും ശ്വാസതടസവും മാറി. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട്.
ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതോടെ ആസ്പത്രി മാറ്റം ഉടനുണ്ടാകില്ല. ഇന്ന് രാവിലെ ആരോഗ്യ പ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും സംസാരിച്ചിരുന്നു.
ന്യൂമോണിയയും കുറഞ്ഞു. പനി ഉള്‍പ്പെടെ മറ്റ് ബുദ്ധിമുട്ടുകളില്ലെന്നും ഡോ. മഞ്ജു തമ്പി അറിയിച്ചു.