Connect with us

Breaking News

സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്യൽ മാത്രമാണ് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ചെയ്യുന്നതെന്ന് കോൺഗ്രസ്

Published

on

Share our post

കേളകം : മന്ത്രിമാരും ഉദ്യോഗസ്ഥരും വരുമ്പോൾ കൂടെനിന്ന് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനല്ലാതെ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന് ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുന്നതിന് യാതൊരുവിധ താല്പര്യവുമില്ലെന്ന് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

കണിച്ചാർ, കോളയാട് പഞ്ചായത്തുകളുടെ ഭാഗമായ പൂളക്കുറ്റി, നെടുംപുറംചാൽ പ്രദേശങ്ങളിൽ 2022 ഓഗസ്റ്റ് ഒന്നിനുണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായവർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.ഇക്കാര്യമാവശ്യപ്പെട്ട് വെള്ളിയാഴ്ച കണിച്ചാർ വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തുമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ കണക്കിൽ 38 കോടിയും പഞ്ചായത്ത് കണക്കിൽ 65 കോടിയുമാണ് നാശനഷ്ടം കണക്കാക്കിയിരിക്കുന്നത്.കണക്കുകളിലെ അന്തരം പോലും പഞ്ചായത്തും സർക്കാർ വകുപ്പുകളും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് വെളിവാക്കുന്നത്. നഷ്ടപരിഹാര തുകയുടെ ഒരു ശതമാനം പോലും വിതരണം ചെയ്യാൻ വകുപ്പുകൾക്ക് സാധിച്ചിട്ടില്ല. കണിച്ചാർ മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, മുൻ മണ്ഡലം പ്രസിഡന്റ് മൈക്കിൾ .ടി .മാലത്ത്, വാർഡ് മെമ്പർ ജിഷ സജി, ജോജൻ എടത്താഴെ, ജോർജ് നെടുമാട്ടുംകര, ജിബിൻ ജെയ്‌സൺ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


Share our post

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!