യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ പേരിലായിരുന്നു ഫിറോസ് അറസ്റ്റിലായത്. അറസ്റ്റിലായ മറ്റ് പ്രവർത്തകർക്ക് കോടതി നേരത്തേ ജാമ്യം നൽകിയിരുന്നു.