എസ് .എസ് .എൽ .സി പരീക്ഷാ സമയക്രമം

Share our post

2022-2023 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷകൾ മാർച്ച് 9 വ്യാഴാഴ്ച ആരംഭിച്ച് മാർച്ച് 29നു അവസാനിക്കും. രാവിലെ 9.30 മുതൽ ഉച്ച 11.15 വരെയാണ് പരീക്ഷാ സമയം.

ഗണിത ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ കാര്യത്തിൽ സമയക്രമത്തിൽ മാറ്റമുണ്ട്, 9.30 മുതൽ 12.15 വരെയാണ് പരീക്ഷസമയം. ഐ.ടി പ്രാക്ടിക്കൽ പരീക്ഷകൾ 2023 ഫെബ്രുവരി 15 മുതൽ 25 വരെ നടക്കും.

എസ്.എസ്.എൽ.സി ടൈംടേബിൾ

▪️ 09/03/2023 – ഒന്നാം ഭാഷ-പാർട്ട് 1 (മലയാളം/ തമിഴ്/ കന്നഡ/ ഉറുദു / ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/ അഡീ. ഹിന്ദി/ സംസ്കൃതം (അക്കാദമിക്)/ സംസ്കൃതം ഓറിയന്‍റൽ- ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)/ അറബിക് (അക്കാദമിക്) /അറബിക് ഓറിയന്‍റൽ- ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)

▪️ 13/03/2023 – രണ്ടാം ഭാഷ -ഇംഗ്ലീഷ്

▪️ 15/03/2023 – മൂന്നാം ഭാഷ – ഹിന്ദി/ ജനറൽ നോളഡ്ജ്

▪️ 17/03/2023 – രസതന്ത്രം

▪️ 20/03/2023 – സോഷ്യൽ സയൻസ്

▪️ 22/03/2023 – ജീവശാസ്ത്രം

▪️ 24/03/2023 – ഊർജശാസ്ത്രം

▪️ 27/03/2023 – ഗണിതശാസ്ത്രം

▪️ 29/03/2023 – ഒന്നാം ഭാഷ-പാർട്ട് 11 (മലയാളം/ തമിഴ്/ കന്നഡ/ സ്പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്)/ അറബിക് ഓറിയന്‍റൽ- രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)/ സംസ്കൃതം ഓറിയന്‍റൽ- രണ്ടാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!