കൊച്ചി: യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തി ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി റെയിൽവേ. ഒമ്പതുമുതൽ മാർച്ച് രണ്ടുവരെ 16 ട്രെയിനുകളാണ് റദ്ദാക്കിയത്. എല്ലാം നല്ല തിരക്കുള്ള പ്രതിവാര, ദ്വൈവാര എക്‌സ്‌പ്രസ് ട്രെയിനുകൾ. ഇതുകൂടാതെ 10 ട്രെയിനുകൾ തിങ്കളാഴ്‌ച വൈകിയാണ് ഓടിയത്. ചൊവ്വാഴ്‌ച പതിനൊന്നും ബുധനാഴ്‌ച എട്ടും ട്രെയിനുകൾ വൈകും.
പാലക്കാട് ഡിവിഷനിലെ ജൊക്കാട്ടെ–-പാഡിൽ സെക്‌ഷനിൽ പുതിയ പാളം സ്ഥാപിക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് ദക്ഷിണറെയിൽവേ അധികൃതർ അറിയിച്ചു. എന്നാൽ, റെയിൽവേ ബോർഡ് യഥാസമയം നടപടി സ്വീകരിക്കാത്തതിനാൽ ജോലികൾ തിരക്കിട്ട് തീർക്കേണ്ടിവന്നതായും ഇതാണ് പ്രശ്‌നത്തിന് കാരണമായതെന്നും അറിയുന്നു.
ട്രെയിനുകൾ, റദ്ദാക്കിയ തീയതി ക്രമത്തിൽ
എറണാകുളം ജങ്‌ഷൻ–-ഹസ്രത്ത് നിസാമുദീൻ തുരന്തോ പ്രതിവാര എക്‌സ്‌പ്രസ് ഏഴ്, 14, 21, 28.
ഹസ്രത്ത് നിസാമുദീൻ–-എറണാകുളം ജങ്‌ഷൻ പ്രതിവാര ട്രെയിൻ 11, 18, 25.
എറണാകുളം ജങ്‌ഷൻ–-ഓഖ ദ്വൈവാര എക്‌സ്‌പ്രസ് എട്ട്, 10, 15, 17, 22, 24, മാർച്ച് ഒന്ന്.
തിരുനെൽവേലി ജങ്‌ഷൻ–-ഗാന്ധിധാം ഹംസഫർ പ്രതിവാര ട്രെയിൻ ഒമ്പത്, 16, 23, മാർച്ച് രണ്ട്.
ഗാന്ധിധാം–-തിരുനെൽവേലി ജങ്‌ഷൻ 13, 20, 27.
ഇൻഡോർ ജങ്‌ഷൻ–-കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്‌റ്റ് ഏഴ്, 14, 21, 28.
ചണ്ഡീഗഡ്–-കൊച്ചുവേളി ദ്വൈവാര സൂപ്പർഫാസ്‌റ്റ് എട്ട്, 10, 15, 17, 22, 24, മാർച്ച് ഒന്ന്.
കൊച്ചുവേളി–-ഇൻഡോർ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്‌റ്റ് 10, 17, 24, മാർച്ച് മൂന്ന്.
കൊച്ചുവേളി–-ചണ്ഡീഗഡ് ജങ്‌ഷൻ കേരള സമ്പർക്ക്‌ക്രാന്തി ദ്വൈവാര എക്‌സ്‌പ്രസ് 11, 13, 18, 20, 25, 27.
പോർബന്തർ–-കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്‌റ്റ് ഒമ്പത്, 23.
അജ്‌മീർ ജങ്‌ഷൻ–-എറണാകുളം ജങ്‌ഷൻ മരുസാഗർ പ്രതിവാര സൂപ്പർഫാസ്‌റ്റ് 10, 17, 24.
എറണാകുളം–-ജങ്‌ഷൻ അജ്‌മീർ ജങ്‌ഷൻ മരുസാഗർ പ്രതിവാര സൂപ്പർഫാസ്‌റ്റ് 12, 19, 26.
കൊച്ചുവേളി–-പോർബന്തർ പ്രതിവാര സൂപ്പർഫാസ്‌റ്റ് 12, 19, 26.
ജാംനഗർ–-തിരുനെൽവേലി ദ്വൈവാര എക്‌സ്‌പ്രസ് 10, 11, 17, 18, 24, 25.
തിരുനെൽവേലി ജങ്‌ഷൻ–-ജാംനഗർ ദ്വൈവാര എക്‌സ്‌പ്രസ് 13,14, 20, 21, 27, 28.
ഓഖ–-എറണാകുളം ജങ്‌ഷൻ ദ്വൈവാര എക്‌സ്‌പ്രസ് 11, 13, 18, 20, 25, 27.
ഇന്ന് വൈകുന്നവ
എറണാകുളം ജങ്‌ഷൻ–-പുണെ, തിരുവനന്തപുരം സെൻട്രൽ–-വെരാവൽ, ഗാന്ധിധാം–-തിരുനെൽവേലി, ലോകമാന്യതിലക്–-കൊച്ചുവേളി, എറണാകുളം ജങ്‌ഷൻ–-പുണെ, ഹസ്രത്ത് നിസാമുദീൻ–-തിരുവനന്തപുരം സെൻട്രൽ, എറണാകുളം–-ജങ്‌ഷൻ ഹസ്രത്ത് നിസാമുദീൻ, ഹസ്രത്ത് നിസാമുദീൻ–-എറണാകുളം ജങ്‌ഷൻ, തിരുനെൽവേലി–-ജാംനഗർ, തിരുവനന്തപുരം -സെൻട്രൽ –-ലോകമാന്യതിലക് (45 മിനിറ്റ്). യോഗ്‌നഗരി ഋഷികേശ്–-കൊച്ചുവേളി എക്‌സ്‌പ്രസ് (ഒരു മണിക്കൂർ).
നാളെ വൈകുന്നവ
ലോകമാന്യതിലക്–-എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ് (രണ്ട് മണിക്കൂർ), ഹസ്രത്ത് നിസാമുദീൻ–-തിരുവനന്തപുരം സെൻട്രൽ (30 മിനിറ്റ്), ലോകമാന്യതിലക്–-തിരുവനന്തപുരം സെൻട്രൽ, നാഗർകോവിൽ–-ഗാന്ധിധാം, തിരുവനന്തപുരം സെൻട്രൽ–-ഹസ്രത്ത് നിസാമുദീൻ, ട്രെയിൻ നമ്പർ 12283 എറണാകുളം ജങ്‌ഷൻ –- ഹസ്രത്ത് നിസാമുദീൻ, ലോകമാന്യതിലക്–-കൊച്ചുവേളി, ട്രെയിൻ നമ്പർ 22655 എറണാകുളം ജങ്‌ഷൻ–-ഹസ്രത്ത് നിസാമുദീൻ ട്രെയിനുകൾ (45 മിനിറ്റ്).