കൂത്തുപറമ്പ് എ.സി.പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്

കൂത്തുപറമ്പ്: എ.സി.പി ഓഫീസിലേക്ക് കോൺഗ്രസ് നേതൃത്വത്തിൽ മാർച്ച് നടത്തി. പാനൂരിലെ ആക്രമവുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ കോൺഗ്രസ് നേതാവ് കെ.പി. സാജുവിനെ ഭീഷണിപ്പെടുത്തിയ എ.സി.പി പ്രദീപൻ കണ്ണിപൊയിലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു മാർച്ച്.
കൂത്തുപറമ്പ് ഐ.ബി പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് സ്റ്റേഷനു മുന്നിൽ ബാരിക്കേഡുവച്ച് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധയോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. പി.കെ. സതീശൻ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി മെമ്പർമാരായ കെ.സി മുഹമ്മദ് ഫൈസൽ, റിജിൽ മാക്കുറ്റി, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു, വി. സുരേന്ദ്രൻ, സുധീപ് ജെയിംസ് , സന്തോഷ് കണ്ണംവള്ളി, ഹരിദാസ് മൊകേരി തുടങ്ങിയവർ സംസാരിച്ചു.
ഡി.സി.സി നേതാക്കളായ രജനി രമാനന്ദ്, അഡ്വ. സി.ടി സജിത്ത്, ലിസി ജോസഫ്, എം.കെ മോഹനൻ ,എം.പി അരവിന്ദാക്ഷൻ, അഡ്വ. ഷുഹൈബ് രാജീവൻ പാനുണ്ട, വി.സി പ്രസാദ്, സി.വി.എ ജലീൽ , മാവില, കാഞ്ഞിരോളി രാഘവൻ, പുതുക്കുടി ശ്രീധരൻ, കെ. രമേശൻ, ബി.വി അഷ്റഫ് നേതൃത്വം നൽകി.