തലശ്ശേരിയിൽ സ്കൂട്ടർ സ്റ്റാർട്ടാക്കുന്നതിനിടെ കത്തിനശിച്ചു

Share our post

തലശേരി: ഇൻഷുറൻസ് ക്ലെയിമിനായി കമ്പനി ഷോറൂം പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കത്തിനശിച്ചു. ഉളിക്കലിലെ മണ്ഡപത്തിൽ വീട്ടിൽ ആര്യയുടെ കെ .എൽ 78 ബി 9911 നമ്പർ യമഹ ഫാസിനോ സ്കൂട്ടറിനാണ്‌ തീപിടിച്ചത്. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടിനാണ് സംഭവം.

യമഹയുടെ തലശേരി ടൗൺഹാൾ ജങ്ഷനിലെ ഷോറൂം പരിസരത്തെ ഒഴിഞ്ഞ സ്ഥലത്ത് മൂന്നാഴ്ച മുമ്പ് നിർത്തിയിട്ടതായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ്‌ വാങ്ങിയത്. ഡിസംബറിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടിരുന്നു. ഇൻഷുറൻസ് ലഭിക്കാനാണ്‌ ഷോറൂം പരിസരത്തെത്തിച്ചത്.

ആര്യയുടെ സഹോദരൻ അലൻ എം തോമസും മറ്റൊരു സുഹൃത്തും കൂടി ശനിയാഴ്ച ഉച്ചക്ക് സ്കൂട്ടർ തിരിച്ചെടുക്കാനായി എത്തിയതായിരുന്നു. സെൽഫ് സ്റ്റാർട്ടാകാത്തതിനെ തുടർന്ന് കിക്കർ ചവിട്ടി സ്റ്റാർട്ടാക്കുന്നതിനിടയിലാണ് എൻജിൻ ഭാഗത്തുനിന്ന് പുക ഉയർന്നത്.

നിമിഷ നേരംകൊണ്ട് സ്കൂട്ടർ കത്തിയമർന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പരിസരവാസികളും ചേർന്നാണ് തീയണച്ചത്. തക്ക സമയത്ത് തീയണച്ചതിനാൽ സമീപത്തെ മറ്റ് വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!