കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ‘ഹൃദയപൂർവ്വം പൊതിച്ചോർ’

പരിയാരം: ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പൊതിച്ചോർ വിതരണം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ തുടങ്ങി. വിതരണോദ്ഘാടനം എൽഡിഎഫ് കൺവീനർ ഇ .പി ജയരാജൻ ഉദ്ഘാടനംചെയ്തു.
മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം എം .വിജിൻ എം.എൽ.എ, മുൻ സംസ്ഥാന സെക്രട്ടറി ടി. വി രാജേഷ്, സി.പി.ഐ .എം ഏരിയാ സെക്രട്ടറി കെ പത്മനാഭൻ, പി .പി ദാമോദരൻ, എം .വി ഷിമ, പി .പി അനീഷ, പി. പി സിധിൻ, വി. കെ നിഷാദ്, സി പി ഷിജു, എ സുധാജ് എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞു. പൊതിച്ചോർ വിതരണത്തിനായി എസ്എഫ്ഐ മാടായി ഏരിയാ കമ്മിറ്റി നൽകിയ മേശ എം. വിജിൻ എം.എൽ.എ ഏറ്റുവാങ്ങി.