സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി, അശ്ലീലചേഷ്ടകള്‍; 64-കാരന്‍ പിടിയില്‍

പാലാ: സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി മുളപ്പുറം കൊറ്റയില്‍ കെ.എം.രാജന്‍ (64)ആണ് പിടിയിലായത്.
കഴിഞ്ഞദിവസം സ്‌കൂള്‍ വിട്ട് തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അശ്ലീലചേഷ്ടകള്‍ കാണിക്കുകയുമായിരുന്നുവെന്നാണ് കേസ്.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.