പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 65കാരൻ അറസ്റ്റിൽ

തളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ 65കാരൻ അറസ്റ്റിൽ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വയോധികനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേഷ് അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ പന്ത്രണ്ടുകാരിയെ കഴിഞ്ഞ സ്കൂൾ അവധിക്കാലത്താണ് ഇയാൾ ലൈംഗീകാതിക്രമത്തിനിരയാക്കിയത്.
ഒന്നിലേറെ തവണ ഇത് നടന്നതായി പരാതിയുണ്ട്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടയിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു.