വിവാഹ വാഗ്ദാനം നല്‍കി 42 ലക്ഷം തട്ടി; ഭര്‍ത്താവിന് പിന്നാലെ ഭാര്യയും അറസ്റ്റില്‍

കോങ്ങാട്: വിവാഹവാഗ്ദാനം നല്‍കി പാലക്കാട് സ്വദേശിയില്‍നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതിമാരില്‍ ഭാര്യയും അറസ്റ്റിലായി.
കൊല്ലം കൊട്ടാരക്കര ഇളമാട് സ്വദേശി ശാലിനിയെയാണ് (37) കോങ്ങാട് പോലീസ് എറണാകുളത്തുനിന്ന് പിടിച്ചത്. ഭര്‍ത്താവ് കടമ്പഴിപ്പുറം സ്വദേശി സരിന്‍ കുമാറിനെ (38) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതിയാണ് ശാലിനിയെന്ന് പോലീസ് പറഞ്ഞു. പുനര്‍വിവാഹത്തിന് പത്രപ്പരസ്യം നല്‍കിയയാളെയാണ് ഇരുവരും കബളിപ്പിച്ചത്.
പരസ്യത്തില്‍ നല്‍കിയ നമ്പറില്‍ വിളിച്ച് തെറ്റിദ്ധരിപ്പിച്ച് പലതവണയായി 42 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.
മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ കോങ്ങാട് ഇന്‍സ്‌പെക്ടര്‍ വി.എസ്. മുരളീധരന്‍, എസ്.ഐ. കെ. മണികണ്ഠന്‍, സീനിയര്‍ സി.പി.ഒ.മാരായ എസ്.
ലതിക, പി.എസ്. അനിത, കെ.ആര്‍. സുദേവന്‍, സിവില്‍ പോലീസ് ഓഫീസര്‍ ടി. സജീഷ് എന്നിവര്‍ ചേര്‍ന്നാണ് ശാലിനിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ശാലിനിയെ റിമാന്‍ഡ് ചെയ്തു.