സാങ്കേതിക സര്‍വകലാശാല: റിസര്‍ച്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: എ .പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ റിസര്‍ച്ചര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് അധ്യാപകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. സംസ്ഥാനത്തെ എന്‍ജിനീയറിംഗ്, ടെക്നോളജി മേഖലകളില്‍ നടത്തിയിട്ടുള്ള സംഭാവനകളും ഗവേഷണങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.
പേറ്റന്റുകള്‍, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍, ഏറ്റെടുത്ത ഗവേഷണ പദ്ധതികള്‍, പി .എച്ച് ഡികളുടെ എണ്ണം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അപേക്ഷകന്‍ നേതൃത്വം നല്‍കിയ ബി.ടെക്, എം ടെക് പ്രോജക്ടുകല്‍ എന്നിവയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍.
സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എന്‍ജിനീയറിംഗ് കോളേജുകളിലെ അധ്യാപകര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. എന്‍ .ബി എ അംഗീകൃത വകുപ്പുകളുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളിലെ അധ്യാപകര്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകന്റെ പ്രായം 50 വയസ്സില്‍ കൂടാന്‍ പാടില്ല.
അപേക്ഷാഫോറം www.ktu.edu.in എന്ന സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ഫെബ്രുവരി 20 ആണ്.