കൊടുമണ്‍ പോലീസ് സ്‌റ്റേഷനില്‍ മോഷണം; 20,000 രൂപ വിലയുള്ള ഇ-പോസ് മെഷീനുമായി പ്രതി സ്ഥലംവിട്ടു

Share our post

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്‍ പോലീസ് സ്‌റ്റേഷനില്‍ മോഷണം. മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി സ്‌റ്റേഷനില്‍ നിന്ന് 20000 രൂപ വിലവരുന്ന ഇ പോസ് മെഷീന്‍ മോഷ്ടിച്ചു.

അടൂര്‍ സ്വദേശി എബി ജോണിനെ (28) സംഭവത്തില്‍ പോലീസ് പിടികൂടിയെങ്കിലും മെഷീന്‍ ലഭിച്ചിട്ടില്ല. ജനുവരി 27-നായിരുന്നു മോഷണം.

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയായിരുന്നു എബി ജോണ്‍. മദ്യലഹരിയിലായിരുന്ന ഇയാള്‍ പോലീസിനെ കബളിപ്പിച്ച് ഇ പോസ് മെഷീനുമായി സ്ഥലം വിടുകയായിരുന്നു.

ഇയാളെ പിടികൂടാനായെങ്കിലും മെഷീന്‍ നിലവില്‍ ലഭിച്ചിട്ടില്ല. വഴിയിലെവിടെയോ ഉപേക്ഷിച്ചതായാണ് ഇയാള്‍ മൊഴി നല്‍കിയത്.

ഇയാള്‍ പറഞ്ഞ സ്ഥലത്ത് പോലീസ് അന്വേഷിച്ചെങ്കിലും മെഷീനുള്ളിലുണ്ടായിരുന്ന പേപ്പര്‍ കടലാസ്സുകള്‍ മാത്രമാണ് ലഭിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!