ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ടയാള് മരിച്ചു

വടകര: ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട ആസാം സ്വദേശി മരിച്ചു. ഗുരുതരമായി പരിക്കേറ്റഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ട്രെയിൻ വടകര മുക്കാളിയിൽ എത്തിയപ്പോൾ ആസാം സ്വദേശിയായ മുഫാദൂർ ഇസ്ലാം ഇയാളെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.