തീപിടിത്തത്തിന്‌ കാരണം എക്‌സ്‌ട്രാ ഫിറ്റിങ്സ് വയറിങ്ങിലെ ഷോർട്ട്‌ സർക്യൂട്ട്‌

Share our post

കണ്ണൂർ: കാറിന്‌ തീപിടിച്ചത്‌ ഷോർട് സർക്യൂട്ട്‌ കാരണമെന്ന്‌ പ്രാഥമിക നിഗമനം. കാറിനുള്ളിലെ എക്സ്ട്രാ ഫിറ്റിങ്‌സിന്റെ വയറിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ്‌ മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം.

കാർ സാങ്കേതിക വിദഗ്‌ധർ ഉൾപ്പെടെയുള്ള സംഘം വിശദമായി പരിശോധിച്ചശേഷമേ യഥാർഥ കാരണം വ്യക്തമാകൂ. കാറിനുള്ളിലുണ്ടായിരുന്നവരുടെ മൊഴിയും നിർണായകമാകും.

റിവേഴ്‌സ്‌ ക്യാമറയും നാവിഗേഷനുമടക്കമുള്ള എക്‌സ്‌ട്രാ ഫിറ്റിങ്‌സുകളുടെ വയർ ഉരഞ്ഞ്‌ ഇൻസുലേഷൻ നഷ്ടപ്പെട്ടതാകാം തീപ്പൊരിക്ക്‌ കാരണമായതെന്നാണ്‌ മോട്ടോർ വാഹന വകുപ്പ്‌ അധികൃതർ നൽകുന്ന സൂചന. സ്‌റ്റിയറിങ് വീലിന്റെ സമീപത്തുനിന്നാണ്‌ തീയുയർന്നത്‌.

ഡാഷ്‌ ബോർഡിലും പരിസരത്തുമായാണ്‌ തീയാളിയതും.
ഡാഷ്‌ ബോർഡിനുള്ളിലൂടെയാണ്‌ വയറിങ് ഭൂരിഭാഗവും കടന്നുപോകുന്നത്‌. തീയുയർന്നതോടെ വാതിലുകളുടെ ലോക്ക്‌ സിസ്‌റ്റം ഉൾപ്പെടെ തകരാറിലായതാണ്‌ മുന്നിലിരുന്നവർക്ക്‌ രക്ഷപ്പെടാൻ കഴിയാതിരുന്നതെന്നാണ്‌ നിഗമനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!