മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് പൗര സ്വീകരണം നാളെ

Share our post

മട്ടന്നൂര്‍: കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുത്ത വാദ്യകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് മട്ടന്നൂര്‍ പൗരാവലി നാലിന്‌ സ്വീകരണം നല്‍കും. കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ എന്‍ .ഷാജിത്ത് അധ്യക്ഷനാകും. കലാനിരൂപകന്‍ ഡോ. എന്‍ പി വിജയകൃഷ്ണന്‍ മുഖ്യാതിഥിയാകും.

ലോകത്തിന്റെ നെറുകയിൽ ഉയർത്തിയ വ്യക്തിയാണ് വാദ്യകുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി. ഏറെ വിശിഷ്ടമായ പുരസ്‌കാരങ്ങളും സ്ഥാനമാനങ്ങളും ലഭിക്കുമ്പോഴും ശങ്കരൻകുട്ടി മാരാർ ഇവിടുത്തെ ജനങ്ങളുടെ അഭിമാനമാണ്‌.

അതുകൊണ്ടാണ്‌ നഗരസഭയുടെയും മധുസൂദനന്‍ തങ്ങള്‍ സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ പൗരസ്വീകരണം നല്‍കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നഗരസഭാ ചെയര്‍മാന്‍ എന്‍ .ഷാജിത്ത്, വൈസ് ചെയർമാൻ ഒ. പ്രീത, ട്രസ്റ്റ് ചെയര്‍മാന്‍ കെ. ടി ചന്ദ്രന്‍, കൗൺസിലർമാരായ വി .കെ സുഗതന്‍, പി പ്രസീന, പി ശ്രീനാഥ്, പി അനിത, കെ മജീദ്, സെക്രട്ടറി എസ് വിനോദ് കുമാർ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!