ലഹരിക്കെതിരെ മെഗാ ഷോ നടത്തി ജനമൈത്രി പോലീസ്

Share our post

കണ്ണൂർ : പോലീസ് മൈതാനിയിൽ നടക്കുന്ന പുഷ്പത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ജനമൈത്രി പൊലീസ് ഡ്രാമ ആൻഡ് ഓർക്കസ്ട്ര ടീം ലഹരിക്കെതിരെ ‘യോദ്ധാവ്’ മെഗാ ഷോ നടത്തി. ലഹരി ഉപയോഗത്തെ തുടർന്ന് ഉണ്ടാകുന്ന രോഗങ്ങളും അതു സമൂഹത്തിൽ ഉണ്ടാക്കുന്ന വിപത്തുമാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള സ്കിറ്റിലൂടെ അവതരിപ്പിച്ചത്.

25 പൊലീസുകാരാണു നൃത്തവും സംഗീതവും സ്കിറ്റും കൂടി ചേർന്ന മെഗാ ഷോ അവതരിപ്പിച്ചത്. നാട് നേരിടുന്ന എറ്റവും വലിയ വിപത്തായ ലഹരി മരുന്നുകളുടെ ഉപയോഗവും വിതരണവും തടയുന്നതിന് സർക്കാരും കേരള പൊലീസും ചേർന്ന് ആവിഷ്കരിച്ച കർമ പദ്ധതിയാണ് യോദ്ധാവ്. ബഷീർ മണക്കാട് ആണു രചന നിർവഹിച്ചത്.

ലഹരി മുക്ത കേരളത്തിനായി നാമോരുത്തരും അണി ചേരണമെന്ന ആഹ്വാനമാണ് യോദ്ധാവ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.

എ.എസ്പി. എ.വി.പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ പി.വി.രത്നാകരൻ, ജോയിന്റ് കൺവീനർ കെ.പി.വിനോദ്, ജനമൈത്രി പൊലീസ് അസിസിറ്റൻ‌ഡ് ഡിസ്ട്രിക്ട് നോഡൽ ഓഫിസർമാരായ എസ്ഐ എൻ.സതീശൻ, എസ്ഐ കെ.പി.അനീഷ് എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!