‘ഗര്‍ഭിണി ജീന്‍സും പാന്റും ഇട്ടാണോ നടക്കുന്നത്’; ദമ്പതിമാരെ പോലീസ് അപമാനിച്ചെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക് ഓഫീസിനു സമീപത്തുവച്ച് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ദമ്പതിമാരെ തടഞ്ഞുനിര്‍ത്തി പോലീസ് അപമാനിച്ചതായി പരാതി.
വണ്‍വേയില്‍ വാഹനം ഓടിച്ചതിനു പിഴ ആവശ്യപ്പെടുകയും അടയ്ക്കാമെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ക്ഷുഭിതനായ എസ്.ഐ. തട്ടിക്കയറി സംസാരിച്ചതായുമാണ് പരാതിയില്‍ പറയുന്നത്.
ഭാര്യ ഗര്‍ഭിണിയാണെന്നും മോശമായി സംസാരിക്കരുതെന്നും പറയവേ ഗര്‍ഭിണി ജീന്‍സും പാന്റും ഇട്ടാണോ നടക്കുന്നതെന്ന് തുടങ്ങി അധിക്ഷേപമാണുണ്ടായതെന്നും നെടുമങ്ങാട് സ്വദേശി വിജിത്ത് നല്‍കിയ പരാതിയില്‍ പറയുന്നു.