Connect with us

Breaking News

അർബൻ നിധി നിക്ഷേപ തട്ടിപ്പ്: കമ്പനി തുടങ്ങിയത് തട്ടിപ്പ് ലക്ഷ്യം വച്ച് മാത്രം എന്ന സംശയത്തിൽ പോലീസ്

Published

on

Share our post

കണ്ണൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന അർബൻ നിധി കമ്പനി തട്ടിപ്പ് ലക്ഷ്യം വച്ചു മാത്രം തുടങ്ങിയതാണെന്ന സംശയത്തിൽ പൊലീസ്. രാജ്യത്തെ നിധി ലിമിറ്റഡ് സ്ഥാപനങ്ങൾ പലതും 12 % പലിശ നൽകുന്നുണ്ട്. എന്നാൽ ഇവയെല്ലാം 18 ശതമാനത്തിന് മുകളിൽ പലിശ ഈടാക്കുമെന്ന വ്യവസ്ഥയിൽ മറ്റുള്ളവർക്ക് ലോൺ നൽകിയാണ് ഇതിനുള്ള തുല്യത കണ്ടെത്തുന്നത്.

എന്നാൽ അർബൻ നിധി ലോൺ നൽകിയത് നിക്ഷേപകരായ കുറച്ചു പേർക്കു മാത്രമാണ്. കൂടാതെ നിക്ഷേപം സ്വീകരിക്കാൻ മണി ചെയിൻ മാതൃകയിൽ സംവിധാനം ഒരുക്കിയതും എനി ടൈം മണി പോലെ സാങ്കേതിക സംരംഭം ഒരുക്കിയതും തട്ടിപ്പ് ലക്ഷ്യമിട്ടതിനു തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.

പ്രതികൾ നിക്ഷേപ തുക ഏതൊക്കെ ആവശ്യത്തിനാണു വകമാറ്റിയെതന്ന പൂർണ വിവരം ഇപ്പോഴും ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളിലൊക്കെ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ നിലവിലെ അന്വേഷണ സന്നാഹം മാത്രം മതിയാകില്ല.നിക്ഷേപ തട്ടിപ്പ് കേസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

ഉയർന്ന തുകയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട 23 കേസുകളാണ് നിലവിൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുള്ളത്. ക്രൈംബ്രാഞ്ചിനായി എസ്പി എം.പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ പി.മധുസൂദനൻ നായരാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർമാരായ ജി.ഗോപകുമാർ, എം.സജിത്ത് എന്നിവരും ടൗൺ, ചക്കരക്കൽ ഇൻസ്പെക്ടർമാരും അന്വേഷണ സംഘത്തിലുണ്ട്.

കേസിന്റെ വിവരങ്ങൾ ആധികാരികമാക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂർ ടൗൺ പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണം. അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ അർബൻ നിധിയുടെ സഹ സ്ഥാപനം എനി ടൈം മണിയുടെ ഡയറക്ടർ ആന്റണി സണ്ണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് പൊലീസ്.

കേസ് പൂർണമായും ക്രൈംബ്രാഞ്ച്അന്വേഷിക്കണമെന്ന് ആവശ്യം

കണ്ണൂർ∙ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസ് പൂർണമായും ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്ന ആവശ്യവുമായി തട്ടിപ്പിനിരയായവർ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് നിവേദനം നൽകി. തട്ടിപ്പ് പുറത്തു വന്നതു മുതൽ കണ്ണൂർ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പോരായ്മകളൊന്നും ഇല്ല.

എന്നാൽ പ്രതികൾക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ബന്ധങ്ങൾ, ഹവാല ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ ശക്തമായ അന്വേഷണ സംവിധാനം തന്നെ ആവശ്യമുണ്ട്. അടുത്ത ദിവസം തന്നെ നിക്ഷേപ തട്ടിപ്പിനിരയായവരുടെ യോഗം വിളിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു.


Share our post

Breaking News

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വില കൂട്ടി, വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

Published

on

Share our post

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്.


Share our post
Continue Reading

Breaking News

അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

Published

on

Share our post

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.


Share our post
Continue Reading

Breaking News

കണ്ണൂർ മണ്ഡലത്തിലെ നാളത്തെ വാഹന പണിമുടക്കും ഹർത്താലും മാറ്റി

Published

on

Share our post

കണ്ണൂർ: നടാൽ റെയിൽവേ ഗേറ്റ് കടന്ന് വരുന്ന വാഹനങ്ങൾക്ക് നിർദിഷ്ട ദേശീയ പാത 66ലേക്ക് പ്രവേശിക്കുന്നതിന് വഴി ഒരുക്കണം എന്ന് ആവശ്യപ്പെട്ട് നാളെ നടത്താനിരുന്ന വാഹന പണിമുടക്കും ഹർത്താലും മറ്റൊരു ദിവസത്തേക്ക് മാറ്റി. കർമസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ നിയോജക മണ്ഡലത്തിലാണ് ബസ് പണിമുടക്കും ഹർത്താലും നടത്താൻ തീരുമാനിച്ചിരുന്നത്. എടക്കാട് ഒ.കെ യു പി സ്കൂളിന് സമീപം അടിപ്പാത നിർമിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന കർമ സമിതിയുടെ ആവശ്യം ദേശീയ പാത അതോറിറ്റി അവഗണിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!