Connect with us

Breaking News

പൂളക്കുറ്റി ഉരുൾപൊട്ടൽ നടന്നിട്ട് ആറുമാസം; ദുരന്തം ബാക്കിയാക്കിയത് കണ്ണീരും കഷ്ടപ്പാടും

Published

on

Share our post

പൂളക്കുറ്റി: കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി,വെള്ളറ,നെടുംപുറംചാൽ മേഖലകളിലും കോളയാട് പഞ്ചായത്തിലെ ചെക്കേരിയിലും,പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയിൽ,തെറ്റുവഴി പ്രദേശങ്ങളിലും തീരാദുരിതങ്ങളുണ്ടാക്കിയ ഉരുൾപൊട്ടലുണ്ടായിട്ട് ഇന്നേക്ക് ആറു മാസങ്ങൾ തികയുകയാണ്.

മൂന്ന് ജീവനുകളപഹരിക്കുകയും ഏക്കറുകണക്കിന് കൃഷിഭൂമി പാടെ നശിപ്പിക്കുകയും ചെയ്ത ഉരുൾപൊട്ടൽ ദുരന്തം ബാക്കിയാക്കിയത് കർഷകർക്ക് കണ്ണീരും കഷ്ടപ്പാടുകളും മാത്രമാണ്.

നേരമൊന്നിരുട്ടി വെളുത്തപ്പോഴേക്കും കിടപ്പാടങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾ,നട്ടുനനച്ചുണ്ടാക്കിയതെല്ലാം പ്രളയത്തിൽ തുടച്ചുമാറ്റപ്പെട്ടവർ,ജീവിത മാർഗമായ സ്ഥാപനങ്ങൾ നഷ്ടമായ വ്യാപാരികൾ തുടങ്ങിയവരുടെ സർവ മേഖലകളിലും നാശം വിതച്ച ഉരുൾപൊട്ടലും പേമാരിയും തീർത്ത മുറിവുണക്കാൻ അധികൃതർ ഇന്നും കണ്ണ് തുറക്കുന്നില്ലെന്നതാണ് ഖേദകരം.

ദുരന്തഭൂമിയിൽ സഹായവാഗ്ദാനങ്ങളുമായെത്തിയ മന്ത്രിയും എം.എൽ.എമാരും പ്രഖ്യാപനങ്ങൾ പലതും നടത്തിയെങ്കിലും നാമമാത്രമായ സഹായങ്ങളാണ് കർഷകർക്ക് ലഭിച്ചത്.മാസം ആറായിട്ടും കർഷക മനസിലെ മുറിവുണക്കാനുതകുന്ന സഹായങ്ങളോ സ്‌പെഷൽ പാക്കേജോ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരും തയ്യാറായിട്ടില്ല.

പൂളക്കുറ്റി-നെടുംപുറംചാൽ ജനകീയ സമിതി നിരന്തരം സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തി ദുരന്തബാധിതർക്കായി രംഗത്തുണ്ടെങ്കിലും ജനകീയ സമരങ്ങളെ പോലും അവഗണിക്കുന്ന സമീപനമാണ് സർക്കാർ സംവിധാനങ്ങൾ തുടർന്നുപോകുന്നത്.

സർക്കാർ സഹായം അനന്തമായി നീളുന്ന സാഹചര്യത്തിൽ കലക്‌ട്രേറ്റിനുമുന്നിൽ കുടിൽകെട്ടി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനുള്ള തയ്യറെടുപ്പിലാണ് ജനകീയ സമിതിയെന്ന് ഭാരവാഹികളായ സതീഷ് മണ്ണാറുകുളം,രാജു ജോസഫ് വട്ടപ്പറമ്പിൽ എന്നിവർ പറഞ്ഞു.


Share our post

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!