ഗായകന്‍ പള്ളിപ്പാട് ദേവദാസ് അന്തരിച്ചു

Share our post

ഹരിപ്പാട്: ഗായകന്‍ പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ പള്ളിപ്പാട് ദേവദാസ് (54) അന്തരിച്ചു. പ്രമുഖ ഗാനമേളസംഘങ്ങളിലെ പാട്ടുകാരനായിരുന്നു. സാമൂഹികമാധ്യമങ്ങളിലും സക്രിയമായിരുന്നു.

നാട്ടില്‍ രേവതി സ്‌കൂള്‍ ഓഫ് മ്യൂസിക്‌സ് നടത്തുന്നുണ്ടായിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. നിരവധി വേദികളില്‍ സംഗീതക്കച്ചേരികളും നടത്തിയിരുന്നു.

അച്ഛന്‍: പരേതനായ വാസു ആചാരി. അമ്മ: കമലമ്മ. ഭാര്യ: കാര്‍ത്തികപ്പള്ളി തെക്കടത്ത് ഉമാ ദേവദാസ്. മകന്‍: ദേവദത്ത്. സഞ്ചയനം തിങ്കളാഴ്ച ഒന്‍പതിന്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!