ഉമ്മൻചാണ്ടി വധശ്രമം: ഒരു സാക്ഷിയെക്കൂടി വിസ്തരിച്ചു

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരു സാക്ഷിയെക്കൂടി കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി വിസ്തരിച്ചു.
സംഭവ സമയം മെക്കാനിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന നാസറിനെയാണു വിസ്തരിച്ചത്.
സാക്ഷിവിസ്താരം 4ന് തുടരും.2013 ഒക്ടോബർ 27ന് കേരള പൊലീസ് സംസ്ഥാന കായികമേള ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മൻചാണ്ടിയെ എൽ.ഡി.എഫ് പ്രവർത്തകർ കല്ലെറിഞ്ഞു വധിക്കാൻ ശ്രമിച്ചുവെന്നാണു കേസ്.