കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാച്ചറുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വനംമന്ത്രി എ .കെ ശശീന്ദ്രന്‍

Share our post

ഇടുക്കിയിലെ കാട്ടാന ശല്യം ആവശ്യമെങ്കില്‍ മയക്കുവെടിയെന്ന് വനംമന്ത്രി എ .കെ ശശീന്ദ്രന്‍. നിരീക്ഷിച്ച ശേഷമാകും തുടര്‍നടപടിയെന്ന് മന്ത്രി പറഞ്ഞു. മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണനയില്‍.

വയനാട്ടില്‍ നിന്നും ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ സംഘം ഇടുക്കിയിലെത്തും. ദേവികുളം റേഞ്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. സുരക്ഷയൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും സഹകരിക്കണമെന്നും വനംമന്ത്രി പറഞ്ഞു.

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാച്ചറുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഇടുക്കി കാട്ടാന ആക്രമണത്തില്‍ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!