ജോലിയിൽ നിന്ന് വിരമിക്കുന്ന എം.കെ.ശാന്തകുമാരിക്ക് യാത്രയയപ്പ്

പേരാവൂർ : എക്‌സൈസ് ഓഫീസിലെ ജോലിയിൽ നിന്ന് വിരമിക്കുന്ന പി.ടി.എസ് എം.കെ. ശാന്തകുമാരിക്ക് പേരാവൂർ സഹപ്രവർത്തകർ യാത്രയയപ്പ് നല്കി.എക്സൈസ് ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.
റേഞ്ച് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷ് അധ്യക്ഷത വഹിച്ചു.സർവീസിലിരിക്കെ മരണപ്പെട്ട എക്സൈസ് ഡ്രൈവർ എം. ഉത്തമനെ ചടങ്ങിൽ അനുസ്മരിച്ചു.
എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത്,എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വി.സി.സുകേഷ് കുമാർ, എക്സൈസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇരിട്ടി മേഖലാ പ്രസിഡൻ്റ് സി.പദ്മനാഭൻ, റിട്ട.. എക്സൈസ് ഇൻസ്പെക്ടർ എ എസ്. പുരുഷോത്തമൻ, റിട്ട.അസി. ഇൻസ്പെക്ടർമാരായ കെ. കെ. രവീന്ദ്രൻ, എം. എ. ജോണി, കെ.എസ്.ഇ.എസ്.എ സംസ്ഥാന കൗൺസിലർ എം.ബി. സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീജിത്ത്,സി.ബി.ആതിര, പ്രിവൻ്റീവ് ഓഫീസർ എം.പി സജീവൻ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ബാബുമോൻ ഫ്രാൻസിസ്, എം. കെ ശാന്തകുമാരി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മുൻ വർഷങ്ങളിൽ പേരാവൂർ റേഞ്ചിൽ പ്രവർത്തിച്ച് വിരമിച്ച ഉദ്യോഗസ്ഥരും ഇപ്പോൾ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നവരും സംബന്ധിച്ചു.