ആൺ സുഹൃത്തിനൊപ്പം തടാകക്കരയിലെത്തിയപ്പോൾ ഭീഷണിപ്പെടുത്തി, പണം ആവശ്യപ്പെട്ടു; പൊലീസിനെതിരെ പരാതിയുമായി യുവതി

Share our post

ബംഗളൂരു: തടാകക്കരയിൽ വിശ്രമിക്കാനെത്തിയപ്പോൾ തന്നെയും ആൺസുഹൃത്തിനെയും പൊലീസ് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയുമായി യുവതി. അർഷ ലത്തീഫ് എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.കുന്ദലഹള്ളി തടാകത്തിന്റെ കരയിലാണ് സംഭവം.

സുഹൃത്തിനൊപ്പമെത്തിയ യുവതിയോട് ഇവിടെ ഇരിക്കാൻ പറ്റില്ലെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് തങ്ങളോട് പേഴ്‌സണൽ കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. അനുവാദമില്ലാതെ ഇരുന്നതിന് പിഴ നൽകേണ്ടി വരുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

പുക വലിക്കരുതെന്നും പൊലീസ് പറഞ്ഞു. രണ്ട് പേരുടെയും കൈയിൽ സിഗരറ്റില്ലെന്നും പുകവലിക്കില്ലെന്നും യുവാവ് അറിയിച്ചെങ്കിലും പൊലീസ് അപമാനിക്കൽ തുടർന്നു. ആയിരം രൂപ തന്നാൽ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!