Breaking News
സന്ദർശകരുടെ മനസ്സിൽ ചേക്കേറി നിഷാദിന്റെ പക്ഷികൾ

കണ്ണൂർ: കണ്ണൂർ പുഷ്‌പോത്സവ നഗരിയിൽ വേറിട്ട കാഴ്‌ചയൊരുക്കി നിഷാദ് ഇശാൽ. വ്യത്യസ്‌ത പക്ഷികളുടെ നിഷാദ് പകർത്തിയ 48 ഫോട്ടോകളാണ് സന്ദർശകരുടെ മനസ്സിൽ ചേക്കേറുന്നത്. പൂക്കളെയും ചെടികളെയും തേടിയെത്തുന്നവർ വിവിധ ഇനം പക്ഷികളെയും അറിഞ്ഞാണ് മടങ്ങുന്നത്. എം.എആർ.സിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
മലബാർ അവയർനെസ് ആൻഡ് റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (എംഎആർസി) എന്ന വന്യജീവി സംഘടനയിലെ പക്ഷിനിരീക്ഷണ വിഭാഗം കോഡിനേറ്ററാണ് നിഷാദ്. മൂന്ന് വർഷത്തെ പക്ഷി നിരീക്ഷത്തിനിടയിയിൽ 430 ഇനത്തിൽപ്പെട്ട 30,000 പക്ഷികളെ നിഷാദ് ഫോട്ടോയിൽ പകർത്തിയിട്ടുണ്ട്.
ആഫ്രിക്കയിൽനിന്ന് കേരളത്തിൽ ദേശാടനത്തിനെത്തുന്ന അമൂർ ഫാൽക്കൺ, കടലിന്റെ നടുവിൽ കണ്ടുവരുന്ന റെഡ് റെക്ക്‌ഡ് ഫാലമോസ് (പമ്പര കാട), 14,000 കിലോമീറ്റർ തുടർച്ചയായി സഞ്ചരിച്ച് കേരളത്തിലെത്തുന്ന ബാർടെയ്‌ൽഡ് ഗോഡ്‌വിറ്റ്, സാൻഡ് ഫ്‌ളോവർ വിഭാഗത്തിൽപ്പെട്ട കെന്റിഷ് ഫ്‌ളോവർ,ക്രാബ് ഫ്‌ളോവർ എന്നിവ പ്രദർശനത്തിലുണ്ട്.
പരുന്ത് വിഭാഗത്തിൽപ്പെട്ട യുറേഷ്യൻ കെസ്‌ട്രൽ, സൈബീരിയയിൽനിന്നുള്ള സൈബീരിയൻ സ്‌റ്റോൺ ചാറ്റ്, വംശനാശ ഭീഷണി നേരിടുന്ന വേഴാമ്പൽ ഇനങ്ങളായ ഗ്രേറ്റ് തിക്കിനി, ഗ്രേ ഹോൺബിൽ തുടങ്ങിയവയുടെ ചിത്രങ്ങളുമുണ്ട്.
സ്‌റ്റാൾ സന്ദർശിക്കുന്നവർക്ക് പക്ഷിനിരീക്ഷണ വിവരങ്ങളും കൈമാറുന്നു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ നിഷാദ് ഇശാൽ ആർക്കിടെക്ടാണ്. കണ്ണൂർ, മൂന്നാർ, തൃശൂർ, വയനാട് എന്നിവിടങ്ങളിലെ പക്ഷിനിരീക്ഷണത്തിനിടയിലാണ് ഫോട്ടോകൾ പകർത്തിയത്. കഴിഞ്ഞ തവണത്തെ പുഷ്‌പോത്സവത്തിൽ എംഎആർസി ചിത്രശലഭങ്ങളുടെ ഫോട്ടോയാണ് പ്രദർശിപ്പിച്ചത്.
ഇവിടെ കാണാം
കണ്ണൂരിന്റെ
വികസനക്കുതിപ്പ്
കണ്ണൂർ : പുഷ്പോത്സവത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘കുതിച്ചുയർന്ന് കണ്ണൂർ ‘ ഫോട്ടോ പ്രദർശനം ശ്രദ്ധേയമാകുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതാണ് പ്രദർശനം. ജില്ലയിലെ പൂർത്തീകരിച്ച വികസന പദ്ധതികൾ, പുരോഗമിക്കുന്ന പ്രവൃത്തികൾ എന്നിവയുടെ ഫോട്ടോകളും കുറിപ്പും ഇവിടെ കാണാം.
സഞ്ചാരികളുടെ മനംകവരാൻ നടപ്പാക്കുന്ന റിവർ ക്രൂസ് പദ്ധതിയുടെ പ്രവൃത്തികൾ, ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകൾ തുടിക്കുന്ന തലശേരി നിട്ടൂർ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ ഒരുക്കിയ ‘ഗുണ്ടർട്ട് ബംഗ്ലാവ് ഡെവലപ്മെന്റ് ഓഫ് കംപോണന്റ്സ് ‘എന്ന സ്വപ്നപദ്ധതി, കാട്ടാമ്പള്ളി കയാക്കിങ് സെന്റർ, പാലയാട് അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്ക്, കോഴി അറവ് മാലിന്യ സംസ്‌കരണത്തിനായി പൊറോറ കരുത്തൂർപ്പറമ്പിൽ ആരംഭിച്ച മട്ടന്നൂർ ചിക്കൻ റെന്ററിങ്ങ് പ്ലാന്റ്, തലശേരി- –-മാഹി ബൈപാസിന്റെ നിർമാണം, ചിറക്കൽ ചിറ നവീകരണം എന്നിവയ്ക്കുപുറമെ ജില്ലയിലെ പൊതുവായ വികസനങ്ങൾ പ്രദർശനത്തിലുണ്ട്.
138 വികസന ചിത്രങ്ങളടങ്ങിയ പ്രദർശനം കാണാൻ നിരവധി പേരാണെത്തുന്നത്. കാഴ്‌ചകൾക്കപ്പുറം വികസന പദ്ധതികളുടെ ലഘുക്കുറിപ്പുള്ളത് കൂടുതൽ വ്യക്തത നൽകുന്നു. കണ്ണൂർ പൊലീസ് മൈതാനിയിൽ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്‌പോത്സവം ഫെബ്രുവരി ആറുവരെയാണ്.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്