Connect with us

Breaking News

കുനിത്തല- വായന്നൂർ റോഡ് നവീകരണത്തിന് വഴി തുറന്നു

Published

on

Share our post

പേരാവൂർ: പേരാവൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കുനിത്തല -വായന്നൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പേരാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റോഡിന്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ടുതന്നെ 2018 – 19ൽ കേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ യിൽ ഉൾപ്പെടുത്താൻ പേരാവൂർ പഞ്ചായത്ത് ശ്രമം നടത്തുകയും തുടർന്ന് 2020ൽ എഴര കോടി രൂപ റോഡ് വികസനത്തിന് അനുവദിക്കുകയും ചെയ്തിരുന്നു.

റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തുന്നതിന് കേന്ദ്ര ഏജൻസി പരിശോധിച്ച് അനുമതി നൽകേണ്ടതുണ്ട്. എന്നാൽ കൊവിഡ് പ്രതിസന്ധിയിൽ പരിശോധന നടക്കാത്തതിനാൽ ഭരണാനുമതി ലഭിച്ച റോഡിന്റെ പ്രവൃത്തി അനന്തമായി നീളുകയാണുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന ക്രഷറിന്റെ പ്രവർത്തനം ഉരുൾപൊട്ടൽ ഭീതിയിൽ നിലച്ചിരുന്നതും ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ പരിശോധന വൈകുന്നതിന് കാരണമായി.

കേന്ദ്ര പദ്ധതിയിൽ ഉൾപ്പെട്ടതാണെങ്കിലും എം.പിയുടെ ഇടപെടൽ ഉണ്ടാകാത്തതും എം.എൽ.എയുടെ ശ്രദ്ധ വേണ്ടത്ര പതിയാത്തതും റോഡിന്റെ പ്രവൃത്തി വൈകുന്നതിന് ഇടയാക്കിയിട്ടുണ്ട്.നിലവിൽ പലസ്ഥലങ്ങളിലും റോഡ് തകർന്നതുകൊണ്ടുള്ള ഗതാഗത തടസം പരിഹരിക്കുന്നതിനായി മെയിന്റെനൻസ് ഗ്രാന്റിൽ ഉൾപ്പെടുത്തി താത്കാലിക പരിഹാരമെന്ന നിലയിൽ അടിയന്തരമായി അറ്റകുറ്റ പ്രവൃത്തി പൂർത്തിയാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ റീന മനോഹരൻ, കെ.വി.ശരത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റോഡിന് ആവശ്യക്കാരേറെരണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരാവൂർ – കുനിത്തല – വായന്നൂർ – കോളയാട് റോഡിനോടുള്ള അവഗണനയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. ഗവ. ആയുർവേദ ആശുപത്രി, പഞ്ചായത്ത് പൊതുശ്മശാനം, പഞ്ചായത്ത് മാലിന്യ സംസ്‌കരണ കേന്ദ്രം, സബ് രജിസ്ട്രാർ ഓഫീസ്, ഗവ. എൽ.പി.സ്‌ക്കൂൾ, കൂറുമ്പ ഭഗവതി ക്ഷേത്രം, മങ്ങംമുണ്ട കുട്ടിശാസ്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ഏക റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. മഴക്കാലത്ത് റോഡ് തകർന്നപ്പോൾ ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടമാണ് താത്കാലികമായി റോഡിലെ കുഴികൾ അടച്ചത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!