പേരാവൂർ മേൽ മുരിങ്ങോടി വാർഡിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്

പേരാവൂർ: പഞ്ചായത്തിലെ ഒന്നാം വാർഡായ മേൽ മുരിങ്ങോടി വാർഡിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും.മാർച്ച് ഒന്നിന് വോട്ടെണ്ണൽ.നാമനിർദ്ദേശ പത്രിക സമർപ്പണം ഫെബ്രുവരി രണ്ട് മുതൽ ഒൻപത് വരെ.
സെൻട്രൽ മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ.പി.സ്‌കൂളിലാണ് പോളിങ്ങ് സ്റ്റേഷൻ ഒരുക്കുക.മാർച്ച് ഒന്നിന് വോട്ടെണ്ണൽ.
വാർഡിൽ നിന്ന് ജയിച്ച ഇടതുപക്ഷ മുന്നണി പ്രതിനിധി രാജീവൻ മാസ്റ്റർ രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.വാർഡിലെ വിജയപരാജയം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ് അറിയിച്ചു.